Monday, February 19, 2018
Reg:No 91291/Kermal/2004/18734

കൈക്കൂലി: ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ അടക്കം നാലു പേർ അറസ്റ്റിൽ

കൈക്കൂലി: ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ അടക്കം നാലു പേർ അറസ്റ്റിൽ

കൊച്ചി: കെട്ടിട നിർമാതാക്കളിൽ നിന്നും കൈക്കൂലി വാങ്ങിയ കേസിൽ കേന്ദ്ര ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷണര്‍ എ.കെ പ്രതാപ് അടക്കം നാലുപേര്‍ കൊച്ചിയില്‍ അറസ്റ്റിലായി. അസിസ്റ്റന്‍റ് ലേബര്‍ കമ്മീഷണര്‍ എ.ഡി ദയാല്‍, ജഡേജ, സുനില്‍കുമാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ഇവരില്‍നിന്ന് 60,000 രൂപ പിടിച്ചെടുത്തു. സി.ബി.ഐ അഴിമതി വിരുദ്ധ വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്.