Thursday, January 18, 2018
Reg:No 91291/Kermal/2004/18734

ഗോവിന്ദച്ചാമിക്ക് വേണം ഒരു കൃത്രിമക്കൈയും , ദിവസവും അഞ്ച് ബീഡിയും

ഗോവിന്ദച്ചാമിക്ക് വേണം  ഒരു കൃത്രിമക്കൈയും ,     ദിവസവും അഞ്ച് ബീഡിയും

കണ്ണൂർ : സൌമ്യ വധക്കേസിൽ  ജീവപര്യന്തം തടവ് അനുഭവിക്കുന്ന ഗോവിന്ദച്ചാമിക്ക് ഒരു കൈകൂടി വേണമെന്ന് ആവശ്യം. കണ്ണൂർ  സെൻട്രൽ  ജയിൽ ഉപദേശകസമിതി യോഗത്തിനെത്തിയ ഡിജിപി അനിൽകാന്ത് തടവുകാരെ കാണാനെത്തിയപ്പോഴാണ് ഗോവിന്ദച്ചാമി തന്റെ ആവശ്യങ്ങ  ഉന്നയിച്ചത്. ഒരുകൈ മാത്രമുള്ള തനിക്ക് കൃത്രിമക്കൈ വേണമെന്നാണ് ആവശ്യം. കൈയില്ലാതെ ജീവിക്കാൻ പ്രയാസമാണെന്നും ഗോവിന്ദച്ചാമി ഡിജിപിയോട് പറഞ്ഞു. ബീഡിവലിക്കുന്ന ശീലമുള്ള തനിക്ക് ബീഡി കിട്ടാതെ ജയിലിൽ വലിയ പ്രയാസമാണെന്നും ഗോവിന്ദച്ചാമി പറഞ്ഞു. ജയിൽ കാന്റീനിൽ നിന്ന് ദിവസേന അഞ്ച് ബീഡിയെങ്കിലും ലഭിക്കാൻ ഏർപ്പാടാക്കണമെന്നാണ് ആവശ്യം . എന്നാൽ ജയിലുകളിൽ പുകവലി നിരോധിച്ച സാഹചര്യത്തിൽ  ഈ ആവശ്യം പരിഗണിക്കാനാവില്ലെന്ന്  ഡിജിപി മറുപടി നൽകി.