Tuesday, July 25, 2017
Reg:No 91291/Kermal/2004/18734

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ദലിതുകൾക്ക് ക്വാട്ട വേണമെന്ന് കേന്ദ്രമന്ത്രി

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ദലിതുകൾക്ക് ക്വാട്ട വേണമെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ദലിതുകൾക്ക് ക്വാട്ട വേണമെന്ന് കേന്ദ്ര സാമൂഹിക നീതി സഹമന്ത്രി രാംദാസ് അതാവലെ. 'ഒരു ദലിത് ക്വാട്ട നമ്മുടെ  ക്രിക്കറ്റ് ടീമിലുണ്ടാക്കിയാൽ കൂടുതൽ വിജയങ്ങൾ തേടിയെത്തും. പല അവസരങ്ങളിലും ടീം പരാജയപ്പെടുന്നു. ഇതിനെ മറികടക്കാൻ ദലിതരുടെ ഒരു ക്വാട്ട ആവശ്യമാണ്'.-മന്ത്രി വ്യക്തമാക്കി. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പ്രകടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രകടനത്തോടും മന്ത്രി ഉപമിച്ചു. വിരാട് കോഹ്ലിയുടെ ടീം മോദിയുടെ ടീം പോലെ മികച്ച ഫോമിലാണുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ദലിതുകൾക്കോ പട്ടികജാതി-പട്ടികവർഗ്ഗങ്ങൾക്കോ സംവരണം നൽകാൻ കഴിയില്ല. അവർക്ക് പരിശീലനത്തിനായി സംവരണാടിസ്ഥാനത്തിൽ അവസരം നൽകാം. എന്നാൽ കഴിവിൻെറ അടിസ്ഥാനത്തിൽ മാത്രമാണ്  ടീമിലെടുക്കുകയെന്നും അദ്ദേഹം പ്രതികരിച്ചു.