Tuesday, September 26, 2017
Reg:No 91291/Kermal/2004/18734

സ്കൂൾ കലോത്സവത്തിൽ കൈക്കൂലി ആവശ്യപ്പെട്ട ജഡ്ജ് പിടിയില്‍

സ്കൂൾ കലോത്സവത്തിൽ കൈക്കൂലി ആവശ്യപ്പെട്ട ജഡ്ജ് പിടിയില്‍

കൊച്ചി: പറവൂരിൽ നടക്കുന്ന എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ മത്സരാർഥികളെ വിജയിപ്പിക്കാൻ കൈക്കൂലി ആവശ്യപ്പെട്ട ജഡ്ജിയാണ് പിടിയിലായത്. മൂന്നു ലക്ഷം ആണ് കൈക്കൂലി ആവശ്യപ്പെട്ടത്. കലോത്സവത്തിൽ നൃത്ത മത്സരങ്ങളുടെ വിധിനിർണയത്തിനെത്തിയ വടക്കൻ ജില്ലയിൽ നിന്നുള്ള ജയജരാജ് എന്നയാളാണ് പിടിയിലായത്. ഇയാളെ വിജിലൻസ് ചോദ്യം ചെയ്തുവരുന്നു.
 
ഇന്നു രാവിലെയാണ് ഇയാളെ വിജിലൻസ് പിടികൂടിയത്. മത്സരാർഥികളെ വിജയിപ്പിക്കാൻ ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടു എന്നുള്ള രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി.എ. സന്തോഷ് മത്സരാർഥിയുടെ ബന്ധുവെന്ന വ്യാജേന ജയരാജിനെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. മത്സരാർഥിയെ വിജയിപ്പിക്കാൻ ഇയാൾ മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നാണ് വിവരം.
 
ഈ തുകയുടെ അഡ്വാൻസ് ആയ ഒരു ലക്ഷം രൂപ ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിക്കാനും അറിയിച്ചു. എന്നാൽ, ഈ സംഭാഷണങ്ങൾ ഫോണിൽ റിക്കാർഡ് ചെയ്ത് വിജിലൻസിനു കൈമാറുകയായിരുന്നു. പറവൂർ മുനിസിപ്പൽ ചെയർമാൻ രമേഷ് ഡി.കുറുപ്പ്, കൗൺസിലർമാരായ ബെന്നി തോമസ്, പ്രദീപ് തോപ്പിൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഫോണിൽ ബന്ധപ്പെട്ടത്.