Sunday, April 30, 2017
Reg:No 91291/Kermal/2004/18734

പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവിനെ മകള്‍ തലയ്ക്കടിച്ച് കൊന്നു

പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവിനെ മകള്‍ തലയ്ക്കടിച്ച് കൊന്നു

ലഖ്‌നൗ: മദ്യലഹരിയില്‍ തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പിതാവിനെ മകള്‍ തലയ്ക്കടിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ബാരെല്ലയിലാണ് സംഭവം. പതിനാലുകാരിയായ പെണ്‍കുട്ടിയാണ് പിതാവിനെ ഇരുമ്പ്ദണ്ഡ് കൊണ്ട് തലയ്ക്കടിച്ച് കൊന്നത്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തു.  മദ്യലഹരിയില്‍ വീട്ടിലെത്തിയ പിതാവ് തന്നെ കയറിപ്പിടിക്കുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. കുതറിയോടിയ താന്‍ അടുക്കളയിലേയ്ക്ക് ഓടി എത്തി. എന്നാല്‍, പിന്തുടര്‍ന്നെത്തിയ പിതാവ് വീണ്ടും തന്നെ കയറിപ്പിടിച്ചു. ഇതോടെ സമീപത്തിരുന്ന ഇരുമ്പ് കമ്പികൊണ്ട് പിതാവിന്റെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലയ്‌ക്കേണ്ട മുറിവില്‍ നിന്നും രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്.   സംഭവ സമയം പെണ്‍കുട്ടിയുടെ മാതാവ് സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഫോണിലൂടെ വിവരം അറിയിച്ചത്     തുടര്‍ന്ന് അയല്‍വാസികളോട് സഹായം അഭ്യര്‍ത്ഥിച്ചുവെങ്കിലും ഫലം കണ്ടില്ല. പുലര്‍ച്ചെ മാതാവ് എത്തി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല  ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. പിതാവില്‍ നിന്നും തനിക്ക് ഇത്തരം മോശം അനുഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്നും ഇക്കാര്യം അമ്മയോട് പറഞ്ഞിരുന്നുവെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. സ്വയരക്ഷയ്ക്കായി ആണ് പെണ്‍കുട്ടിയ്ക്ക് പിതാവിനെ കൊല്ലേണ്ടി വന്നത് എന്ന് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് എസ്.പി വ്യക്തമാക്കി.