Monday, March 27, 2017
Reg:No 91291/Kermal/2004/18734

തൃശൂര്‍ക്കാരെ ഭീതിയിലാഴ്ത്തി മതിലുകളിലെ അടയാളങ്ങള്‍

തൃശൂര്‍ക്കാരെ ഭീതിയിലാഴ്ത്തി മതിലുകളിലെ അടയാളങ്ങള്‍

ചാലക്കുടി: തൃശൂര് പെരിഞ്ഞനം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില് നാട്ടുകാരെ ഭീതിയിലാഴ്ത്തി മതിലുകളിലെ അടയാളങ്ങള്. ആള്‍ താമസം കുറവായ പ്രദേശത്ത് സ്പ്രേ പെയിന്റ് ഉപയോഗിച്ച് വരച്ച വ്യത്യസ്ത അടയാളങ്ങളാണ്   ജനങ്ങളെ ഭീതിയാലാഴ്ത്തിയിരിക്കുന്നത്. സ്ത്രീകള് മാത്രം താമസിക്കുന്ന വീടുകള്‍,  വയോധികര്‍ മാത്രം താമസിക്കുന്ന വീടുകള്‍, വിദേശത്തുള്ളവരുടെ വീടുകള് എന്നിവ പ്രത്യേകം തിരഞ്ഞെടുത്താണ് അടയാളം ഇട്ടിരിക്കുന്നത്.
 
ചക്കാലക്കല് ക്ഷേത്രത്തിന് സമീപം കുന്നത്ത് അരവിന്ദാക്ഷന്, മാങ്ങാട്ട് അമ്മിണിക്കുട്ടിയമ്മ, ഓണപ്പറമ്പ് റോഡില് പള്ളിയാശ്ശേരില് രവീന്ദ്രന് തുടങ്ങിയവരുടെ വീടുകളുടെ മതിലിലാണ് ചിത്രങ്ങള് വരച്ചിരിക്കുന്നത്.
ഞായറാഴ്ച രാത്രി അപരിചിതരായ ചിലര് പ്രദേശത്ത് കറങ്ങി നടക്കുന്നത് നാട്ടുകാര് കണ്ടിരുന്നു. ഈ ചര്ച്ച സജീവമാകുന്നതിനിടെയാണ് മതിലുകളിലെ അടയാളങ്ങള് ശ്രദ്ധയില്പ്പെടുന്നത്.
 
തിരുട്ട് ഗ്രാമത്തില് നിന്നെത്തിയവരോ മാവോയിസ്റ്റുകളോ ആകാം ഇതിനു പിന്നിലെന്നാണ് നാട്ടുകാരുടെ സംശയം. തൃശൂര് റൂറല് എസ്.പിയുടെ നേതൃത്വത്തില് പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.