Monday, February 19, 2018
Reg:No 91291/Kermal/2004/18734

കോഴിക്കോടന്‍ പുരസ്ക്കാരം അപര്‍ണക്ക്

കോഴിക്കോടന്‍ പുരസ്ക്കാരം അപര്‍ണക്ക്

പ്രമുഖ ചലച്ചിത്ര നിരൂപകനായിരുന്ന കോഴിക്കോടന്‍റെ പേരിലുള്ള ഒന്‍പതാമത്തെ പുരസ്കാരം യുവ എഴുത്തുകാരി അപര്‍ണക്ക്.കോഴിക്കോടന്‍റെ പേരില്‍ സ്മാരക സമിതി ഏര്‍പ്പെടുത്തിയതാണ് 10001 രൂപയും ശില്പവും അടങ്ങുന്ന പുരസ്കാരം. ''ചലച്ചിത്രത്താഴ്'' എന്ന പുസ്തകമാണ് അപര്‍ണയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. ജനുവരി ഇരുപതിന് കോഴിക്കോട് കെ. പി. കേശവമേനോന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത സംവിധായകന്‍ ഹരിഹരന്‍ പുരസ്‌കാരം വിതരണം ചെയ്യുചെയ്യം. അപര്‍ണയെ കൂടാതെ സിനിമ മേഖലയിലെ സമഗ്ര സംഭാവനകള്‍ മുന്‍ നിര്‍ത്തി ടി പി ശാസ്തമംഗലത്തെയും ചടങ്ങില്‍ ആദരിക്കുമെന്ന് സ്മാരക സമിതി ചെയര്‍മാന്‍ പി വി ഗംഗാധരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.