Tuesday, January 24, 2017
Reg:No 91291/Kermal/2004/18734

ബിസിസിഐ ഭരണസമിതി; അമിക്കസ് ക്യൂറി ചുമതലയില്‍നിന്ന് നരിമാന്‍ പിന്മാറി

ബിസിസിഐ ഭരണസമിതി; അമിക്കസ് ക്യൂറി ചുമതലയില്‍നിന്ന് നരിമാന്‍ പിന്മാറി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) പുതിയ ഭരണസമിതിയില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ പട്ടിക നല്‍കാനുള്ള അമിക്കസ് ക്യൂറി ചുമതലയില്‍നിന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്.നരിമാന്‍ പിന്മാറി. നരിമാന്റെ അപേക്ഷ അംഗീകരിച്ച സുപ്രീംകോടതി അനില്‍ ദിവാനെ പുതിയ അമിക്കസ് ക്യൂറിയായി നിയമിച്ചു. 
പുതിയ ഭരണസമിതിയില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ പട്ടിക മുതിര്‍ന്ന അഭിഭാഷകരായ ഫാലി എസ്.നരിമാന്‍, ഗോപാല്‍ സുബ്രഹ്മണ്യം എന്നിവര്‍ ഈ മാസം 19നു സമര്‍പ്പിക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നത്. 
തിങ്കളാഴ്ച ബിസിസിഐ പ്രസിഡന്റ് അനുരാഗ് താക്കൂറിനെയും സെക്രട്ടറി അജയ് ഷിര്‍ക്കെയെയും സ്ഥാനത്തു നിന്ന് സുപ്രീം കോടതി പുറത്താക്കിയിരുന്നു. തുടര്‍ന്ന് പുതിയ അംഗങ്ങളെ നിയമിക്കുന്നതിനാണ് സുപ്രീം കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചത്.