Tuesday, September 26, 2017
Reg:No 91291/Kermal/2004/18734

സുപ്രിംകോടതി വിധി: കെ.സി.എ ഭാരവാഹികളും സ്ഥാനമൊഴിഞ്ഞു

സുപ്രിംകോടതി വിധി: കെ.സി.എ ഭാരവാഹികളും സ്ഥാനമൊഴിഞ്ഞു

കൊച്ചി: ബി.സി.സി.ഐ ഭാരവാഹികൾക്കെതിരായ നടപടിയുടെ പശ്ചാത്തലത്തിൽ കേരളാ ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) ഭാരവാഹികൾ സ്ഥാനമൊഴിഞ്ഞു. പ്രസിഡന്റ് ടി.സി. മാത്യു, സെക്രട്ടറി ടി.എൻ. അനന്തനാരായണൻ തുടങ്ങിയവരുൾപ്പെടെ അഞ്ച് പേരാണ് സ്ഥാനം ഒഴിഞ്ഞത്.  ബി. വിനോദ് കുമാറാണ് പുതിയ കെ.സി.എ പ്രസിഡന്റ്. ജയേഷ് ജോർജ് സെക്രട്ടറിയാകും. ബി.സി.സി.ഐ പ്രസിഡന്റ് അനുരാഗ് താക്കൂർ, സെക്രട്ടറി അജയ് ഷിർക്കെ എന്നിവരെ ഇന്ന് സുപ്രീംകോടതി  പുറത്താക്കിയിരുന്നു.