Sunday, April 30, 2017
Reg:No 91291/Kermal/2004/18734

വ്യായാമം എല്ലാവര്‍ക്കും.

വ്യായാമം എല്ലാവര്‍ക്കും.

മനുഷ്യന് ജീവിതത്തില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് വ്യായാമം.എല്ലാ പ്രായക്കാര്‍ക്കും,ചെറുപ്പക്കാര്‍ മുതല്‍ വൃദ്ധന്‍മാര്‍ക്ക് വരെ വ്യായാമം അത്യാവശ്യമാണ്. ഓരോരുത്തരും അവരവരുടെ ശരീരസ്ഥിതിക്കും-ശക്തിക്കും അനുസരിച്ച് ശാരീരിക അഭ്യാസങ്ങള്‍ ചെയ്യുനതായിരിക്കും അഭികാമ്യം .ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ക്ഷീണം തട്ടാതെ വേണം വ്യായാമം ചെയ്യാന്‍ .എന്ത് ചെയുന്നു എന്നതിനേക്കാള്‍ പതിവായി ചെയ്യണം എന്നതിനാണ് പ്രാധാന്യം. ശ്വസോച്ച്വാസശേഷിയും,പ്രവര്‍ത്തനങ്ങളും ത്വരിതപെടുത്തുവാനും ദഹന പ്രക്രിയ മെച്ചപ്പെടുത്തുവാനും ശരീരത്തിന്റെ തൂക്കം നിലനിര്‍ത്തുവാനും ശാരീരിക കായിക അഭ്യാസം നിര്‍ണായക പങ്കു വഹിക്കുന്നു . ശാരീരികവും മാനസികവുമായ പ്രശനങ്ങളെ അവ ഒരു പരിധി വരെ ഇല്ലാതാക്കുകയും ചെയ്യുന്നു .