Tuesday, January 24, 2017
Reg:No 91291/Kermal/2004/18734

രഞ്‌ജി ട്രോഫി ക്രിക്കറ്റ്‌ സെമിഫൈനല്‍ : ആദ്യദിനം ബാറ്റ്‌സ്മാന്മാരുടേത്‌

രഞ്‌ജി ട്രോഫി ക്രിക്കറ്റ്‌ സെമിഫൈനല്‍ : ആദ്യദിനം ബാറ്റ്‌സ്മാന്മാരുടേത്‌

നാഗ്‌പൂര്‍/രാജ്‌കോട്ട്‌: രഞ്‌ജി ട്രോഫി ക്രിക്കറ്റിന്റെ സെമിഫൈനല്‍ മത്സരങ്ങളില്‍ ഗുജറാത്തിനും തമിഴ്‌നാടിനും മികച്ച തുടക്കം. ഇന്നലെ ആരംഭിച്ച മത്സരത്തില്‍ ഝാര്‍ഖണ്ഡിനെതിരേ ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റ്‌ നഷ്‌ടത്തില്‍ 288 റണ്‍സ്‌ എന്ന ശക്‌തമായ നിലയിലാണ്‌ ഗുജറാത്ത്‌. സെഞ്ചുറി നേടി പുറത്താകാതെ നില്‍ക്കുന്ന ഓപ്പണര്‍ പ്രിയങ്ക്‌ പഞ്ചലിന്റെയും(144) അര്‍ധസെഞ്ചുറി നേടിയ നായകന്‍ പാര്‍ഥിവ്‌ പട്ടേലിന്റെയും(62) ബാറ്റിങ്‌ മികവാണ്‌ ഗുറാത്തിന്‌ തുണയായത്‌.  ആദ്യ രണ്ടു വിക്കറ്റുകളില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടും മൂന്നാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുമുയര്‍ത്തിയ പഞ്ചലായിരുന്നു ഗുജറാത്ത്‌ ഇന്നിങ്‌സിന്റെ നട്ടെല്ലായത്‌. ടോസ്‌ നേടിയ ഗുജറാത്ത്‌ നായകന്‍ പാര്‍ഥിവ്‌ ബാറ്റിങ്‌ തെരഞ്ഞെടുക്കുകയായിരുന്നു.