Tuesday, February 28, 2017
Reg:No 91291/Kermal/2004/18734

കായംകുളത്ത് വാതില്‍ തകര്‍ത്ത് 75 പവനും വജ്രാഭരണങ്ങളും കവര്‍ന്നു.

കായംകുളത്ത് വാതില്‍ തകര്‍ത്ത് 75 പവനും വജ്രാഭരണങ്ങളും കവര്‍ന്നു.

ആലപ്പുഴ: കായംകുളത്ത് പുള്ളിക്കണക്ക് സുരേന്ദ്രന്റെ വീടിന്റെ വാതില്‍ തകർത്ത്   വൻകവർച്ച. . 75 പവൻ സ്വർണാഭരണങ്ങളും നാല് ലക്ഷം രൂപയുടെ വജ്രാഭരണങ്ങളും നഷ്ടമായി 15,000 രൂപയും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും  നഷ്ടമായിട്ടുണ്ട്. ഡിസംബർ  31 ന് വീടുപൂട്ടി സുരേന്ദ്രനും കുടുംബവും തിരുവനന്തപുരത്തുള്ള ബന്ധുവീട്ടില്‍ പോയിരിക്കുകയായിരുന്നു. ഇന്ന് തിരകെ എത്തിയപ്പോൾ വീടിന്റെ മുൻഭാഗം തകർത്തിരിക്കുന്നതായി കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കവർച്ച നടന്നതായി മനസിലായത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.