Tuesday, September 26, 2017
Reg:No 91291/Kermal/2004/18734

2016-ലെ ഏറ്റവും മികച്ച പ്ലേമേക്കര്‍ പുരസ്‌കാരം ലയണല്‍ മെസ്സിക്ക്

2016-ലെ ഏറ്റവും മികച്ച പ്ലേമേക്കര്‍ പുരസ്‌കാരം ലയണല്‍ മെസ്സിക്ക്

ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫുട്‌ബോള്‍, ഹിസ്റ്റി ആന്റ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ 2016-ലെ ഏറ്റവും മികച്ച പ്ലേമേക്കര്‍ പുരസ്‌കാരം അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സിക്ക്. തുടര്‍ച്ചയായി രണ്ടാം തവണയാണ് മെസ്സി ഈ നേട്ടം സ്വന്തമാക്കുന്നത്. സ്പാനിഷ് താരവും ബാഴ്‌സലോണയിലെ സഹതാരവുമായ ആന്ദ്രെ ഇനിയെസ്റ്റയെയും റയല്‍ മാഡ്രിഡിന്റെ ജര്‍മന്‍ താരം ടോണി ക്രൂസിനെയും പിന്തള്ളിയാണ് മെസ്സി ഒന്നാമതെത്തിയത്. റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനൊ റൊണാള്‍ഡോക്ക് ആദ്യ പതിനഞ്ചില്‍ ഇടം കണ്ടെത്താനായില്ല. വോട്ടെടുപ്പില്‍ മെസ്സി 172 പോയിന്റ് നേടിയപ്പോള്‍ ഇനിയെസ്റ്റക്ക് 66 പോയിന്റും ടോണി ക്രൂസിന് 45 പോയിന്റുമാണ് ലഭിച്ചത്. മൂന്നു പോയിന്റുമായി ബ്രസീല്‍ താരം നെയ്മര്‍ 12ാം സ്ഥാനത്തെത്തിയപ്പോള്‍ റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോക്ക് ആദ്യ പതിനഞ്ചില്‍ ഇടം കണ്ടെത്താനായില്ല. 2006 ലാണ് ഐ.എഫ്.എഫ്.എച്ച്.എസ് ഈ തിരഞ്ഞെടുപ്പ് ആരംഭിച്ചത്. നിലവില്‍ റയല്‍ മാഡ്രിഡിന്റെ പരിശീലകനായ ഫ്രഞ്ച് താരം സിനദിന്‍ സിദാനാണ് ആദ്യ പുരസ്‌കാരം ലഭിച്ചത്. 2007ല്‍ ബ്രസീല്‍ താരം കക്ക മികച്ച പ്ലേമേക്കറായി. അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള 56 രാജ്യങ്ങളിലെ വോട്ടുകളിലൂടെയാണ് ജേതാവിനെ തെരഞ്ഞെടുക്കുക.