Monday, February 27, 2017
Reg:No 91291/Kermal/2004/18734

കെഎസ്ആര്‍ടിസിയില്‍ ജനുവരിയിലെ ശമ്പളവും പെന്‍ഷനും വൈകും

 കെഎസ്ആര്‍ടിസിയില്‍ ജനുവരിയിലെ ശമ്പളവും പെന്‍ഷനും വൈകും

കോഴിക്കോട്: കെഎസ്ആർ ടിസി ജീവനക്കാർക്കുള്ള ജനുവരിയിലെ പെന്‍ഷനും ശമ്പളവും വൈകുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. കടം തരുന്ന ധനകാര്യസ്ഥാപനങ്ങളെ തിരിച്ചടവ്  സംബന്ധിച്ച് ബോധ്യപ്പെടുത്തേണ്ടതിന് കൂടുതൽ സമയമെടുക്കുമെന്നും അതിനാലാണ് ശമ്പളവും പെന്‍ഷനും വൈകുന്നതെന്നും മന്ത്രി അറിയിച്ചു. കെ.എസ്.ആർ.ടി.സി. ബസിൽ  പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്ക് യാത്രാ സൗജന്യം ഏർപ്പെടുത്തിയ നടപടി വന്‍ സാമ്പത്തിക ബാധ്യതയാണ് സർക്കാരിനുണ്ടാക്കിയതെന്നും മന്ത്രി അറിയിച്ചു. വിദ്യാർഥികകളോ, വിദ്യാർഥി സംഘടനകളോ ആവശ്യപ്പെടാതെയാണ് യു.ഡി.എഫ്. സർക്കാർ ഈ നടപടിയെടുത്തത്.