Tuesday, January 24, 2017
Reg:No 91291/Kermal/2004/18734

ജില്ലാ ആശുപത്രികളെ മികവിന്റെ കേന്ദ്രങ്ങളാക്കും - ആരോഗ്യ മന്ത്രി

ജില്ലാ ആശുപത്രികളെ മികവിന്റെ കേന്ദ്രങ്ങളാക്കും - ആരോഗ്യ മന്ത്രി

സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുകയും, താലൂക്ക്, ജില്ലാ ആശുപത്രികളെ മികവിന്റെ കേന്ദ്രങ്ങളാക്കി മെച്ചപ്പെട്ട ആരോഗ്യ സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സമഗ്ര ആരോഗ്യ പരിക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട് ആരോഗ്യ കേരളം ബ്ലോക്ക് പി.ആര്‍.ഒ.മാര്‍, പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ക്കായി നടത്തിയ സംസ്ഥാനതല ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ നാല് ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ കേരളം സംസ്ഥാന മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഇന്‍-ചാര്‍ജ് ഡോ. രാജു, അഡീഷണല്‍ ഡയറക്ടര്‍ ഡോ. റീന, സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഷിനു കെ.എസ്, ഡോ. വിജയകുമാര്‍ കെ. എന്നിവരും സംസാരിച്ചു.