Saturday, May 27, 2017
Reg:No 91291/Kermal/2004/18734

സന്തോഷ് ട്രോഫി: 20 അംഗ കേരള ടീമിനെ ഉസ്മാന്‍ നയിക്കും

സന്തോഷ് ട്രോഫി: 20 അംഗ കേരള ടീമിനെ ഉസ്മാന്‍ നയിക്കും

തിരുവനന്തപുരം: ജനുവരി അഞ്ചിന് ആരംഭിക്കുന്ന സന്തോഷ് ട്രോഫി ഫുട്‌ബോള്‍ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമില്‍ 11 പേര്‍ പുതുമുഖങ്ങളാണ്. മലപ്പുറം സ്വദേശി ഉസ്മാന്‍ പി.യാണ് ടീമിനെ നയിക്കുക.  ടീമിലെ 16 പേരും 23 വയസ്സില്‍ താഴെയുള്ളവരാണ്. കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘടന മത്സരത്തില്‍ കേരളം പുതുച്ചേരിയെ നേരിടും. കേരളം, കര്‍ണാടക, ആന്ധ്ര, പുതുച്ചേരി ടീമുകള്‍ എ ഗ്രൂപ്പിലും സര്‍വീസസ്, തമിഴ്‌നാട്, തെലങ്കാന, ലക്ഷദ്വീപ് ടീമുകള്‍ ബി ഗ്രൂപ്പിലുമായാണ് പ്രാഥമിക റൗണ്ട് മത്സരം. ഓരോ ഗ്രൂപ്പില്‍ നിന്നും ഒരു ടീം വീതം ഫൈനല്‍ റൗണ്ടില്‍ യോഗ്യത നേടും. മറ്റു മൂന്നു മേഖലകളില്‍ നിന്നു യോഗ്യത നേടുന്ന ടീമുകളും ഇവരോടൊപ്പം ചേരും. എസ്.ബി.ടിയാണ് മത്സരത്തിന്റെ സ്‌പോണ്‍സര്‍. കേരള ടീം: വി.മിഥുന്‍ (ഗോള്‍ കീപ്പര്‍, കണ്ണൂര്‍), ഹജ്മല്‍ (ഗോകീപ്പര്‍, പാലക്കാട്), മെല്‍ബിന്‍ എസ്. (ഗോള്‍കീപ്പര്‍, തിരുവനന്തപുരം), നജീബ് എം.(പ്രതിരോധം, കാസര്‍ഗോഡ്), ലിജോ എസ്.(പ്രതിരോധം, തിരുവന്നതപുരം), രാഹുല്‍ വി.രാജ് (പ്രതിരോധം, തൃശൂര്‍), നൗഷാദ് (പ്രതിരോധം, കോട്ടയം), ശീശന്‍ എസ്.(മധ്യനിര, തിരുവനന്തപുരം), ഷിബിന്‍ ലാല്‍ വി.കെ (മധ്യനിര, കോഴിക്കോട്), മുഹമ്മദ് പറക്കോട്ടില്‍ (മധ്യനിര, പാലക്കാട്), ജിഷ്ണു ബാലകൃഷ്ണന്‍ (മധ്യനിര, മലപ്പുറം), നെറ്റോ ബെന്നി (മധ്യനിര, ഇടുക്കി,), അനന്ദു മുരളി (മധ്യനിര, കോട്ടയം), അഷറുദ്ദീന്‍ (മധ്യനിര, മലപ്പുറം), ഉസ്മാന്‍ പി. (ക്യാപ്റ്റണ്‍, മുന്നേറ്റനിര, മലപ്പുറം), ജോബി ജെസ്റ്റിന്‍ (മുന്നേറ്റനിര, തിരുവനന്തപുരം), എല്‍ദോസ് ജോര്‍ജ് (മുന്നേറ്റനിര, ഇടുക്കി), ഫിറോസ് കളതിങ്കല്‍ (മുന്നേറ്റനിര, മലപ്പുറം), സഹല്‍ അബ്ദുള്‍ സമദ് (മുന്നേറ്റ നിര, കണ്ണൂര്‍).റിസര്‍വ് ലിസ്റ്റ്: ഫ്രാന്‍സിസ് (പ്രതിരോധം, തിരുവനന്തപുരം), റിജോണ്‍ ജോസ് (പ്രതിരോധം, തൃശൂര്‍), മുഹമ്മദ് റാഫി (മധ്യനിര, വയനാട്), ജിജോ എഫ്.(മധ്യനിര, തിരുവനന്തപുരം)