Monday, February 27, 2017
Reg:No 91291/Kermal/2004/18734

സന്തോഷ് ട്രോഫി ടീമിനെ ഇന്ന് പ്രഖ്യാപിക്കും.

സന്തോഷ് ട്രോഫി ടീമിനെ ഇന്ന് പ്രഖ്യാപിക്കും.

തിരുവനന്തപുരം: സന്തോഷ് ട്രോഫിക്കായുള്ള കേരള ടീമിനെ ഇന്ന്  പ്രഖ്യാപിക്കും. രാവിലെ 11.30ന് മൗര്യ രാജധാനി ഹോട്ടലിലാണ് പ്രഖ്യാപനം. നവംബര്‍ 22ന് കാര്യവട്ടം എല്‍.എന്‍.സി.പി.ഇയില്‍ ആരംഭിച്ച ക്യാമ്പില്‍ പങ്കെടുത്ത 67 താരങ്ങളില്‍നിന്നാണ്  20 അംഗ ടീമിനെ തെരഞ്ഞെടുക്കുക. ജനുവരി അഞ്ചിന് കോഴിക്കോട്ടാണ് ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടില്‍ കേരളത്തിന്‍െറ ആദ്യ കളി. ഉച്ചക്ക് 2.30ന് നടക്കുന്ന മത്സരത്തില്‍ കരുത്തരായ പുതുച്ചേരിയെ നേരിടും. കേരളത്തിനു പുറമെ കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ ടീമുകളാണ് എ ഗ്രൂപ്പിലുള്ളത്.