Friday, July 28, 2017
Reg:No 91291/Kermal/2004/18734

അതിസുന്ദരിയായ ചൈനീസ് യുവതി, ഇവളോട്‌ എന്തുവേണേലും ചോദിക്കാം, പക്ഷെ തൊടരുത്

അതിസുന്ദരിയായ ചൈനീസ് യുവതി, ഇവളോട്‌ എന്തുവേണേലും ചോദിക്കാം, പക്ഷെ തൊടരുത്

ഷാങ്ഹായ്: അതിസുന്ദരിയായ ചൈനീസ് യുവതി. യൂണിവേഴ്‌സിറ്റ്‌റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി വിഭാഗത്തിലെ ശാസ്തജ്ഞ മേധാവി സിയാവോ പിങ്ങിന്റെ മകള്‍ ജിയ ജിയ. ഇവളോട്‌ ആര്‍ക്ക് എന്തുവേണേലും ചോദിക്കാം. പക്ഷെ ഇവളെ തൊടാന്‍ പാടില്ല. എന്താന്ന് അറിയേണ്ടേ? മറ്റൊന്നുമല്ല, ചൈനീസ് ശാസ്ത്രജ്ഞര്‍ പുറത്തിറക്കിയ മനുഷ്യനെ വെല്ലുന്ന റോബോട്ട് ആണ് ജിയ ജിയ എന്ന ഈ സുന്ദരി. 
 
 
യൂണിവേഴ്‌സിറ്റ്‌റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി വിഭാഗത്തിലെ ഒരു കൂട്ടം ശാസ്തജ്ഞന്‍മാരാണ് ജിയ ജിയയുടെ പിറവിക്കു പിന്നില്‍. ഈ ടീമിനെ നയിച്ചത് സിയാവോ പിങായിരുന്നു. അതുകൊണ്ടു തന്നെ ജിയ ജിയ തനിക്കു മകളെപ്പോലെയാണെന്ന് സിയാവോ പറയുന്നു. മനുഷ്യനെപ്പോലെ പെരുമാറാന്‍ സാധിക്കുന്ന റോബോട്ടെന്നാണ് അവര്‍ 'ഇവളെ' വിശേഷിപ്പിക്കുന്നത്.
 
 
പരമ്പരാഗത ചൈനീസ് വസ്ത്രമാണ് ജിയ ജിയ ധരിച്ചിരിക്കുന്നത്. കഴുത്തിന്റെ രണ്ടു ഭാഗത്തേക്കും മുടി ഒതുക്കി വച്ചിരിക്കുന്നു. ഒറ്റനോട്ടത്തില്‍ യഥാര്‍ഥ ചൈനീസ് പെണ്‍കുട്ടി. മനുഷ്യരെപ്പോലെ ചില പ്രത്യേക ഭാവങ്ങള്‍ കാണിക്കാനും  ജിയ ജിയക്കു സാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 
 
 
മനുഷ്യര്‍ ചോദിക്കുന്ന പല കാര്യങ്ങള്‍ക്കും ജിയ ജിയ ഉടന്‍ മറുപടി നല്‍കും. മാത്രമല്ല തന്നോട് സംസാരിക്കുന്നത് പുരുഷനാണോ സ്ത്രീയാണോയെന്നു മനസ്സിലാക്കാന്‍ പോലും ഇവള്‍ക്കാവും. ഒരിക്കല്‍ ഒരു യുവാവിനോട് നിങ്ങള്‍ സുന്ദരനാണെന്നു ജിയ ജിയ പറഞ്ഞത്രെ. മറ്റൊരിക്കല്‍ നിങ്ങള്‍ക്ക് ബോയ് ഫ്രണ്ട് ഉണ്ടോയെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ സിംഗിളായി തുടരാനാണ് താല്‍പ്പര്യമെന്നായിരുന്നു ജിയ ജിയയുടെ മറുപടി.
 
 
ഭാവിയില്‍ രാജ്യത്തെ പ്രധാന ജോലിസ്ഥലങ്ങളിലെല്ലാം ജിയ ജിയയെപ്പോലുള്ള റോബോട്ടുകള്‍ സ്ഥാനം പിടിക്കുമെന്ന് സിയാവോ വ്യക്തമാക്കി.