Sunday, February 26, 2017
Reg:No 91291/Kermal/2004/18734

സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥന്‍ സര്‍വ്വീസില്‍, ദുരൂഹത ഉയരുന്നു.

സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥന്‍ സര്‍വ്വീസില്‍, ദുരൂഹത ഉയരുന്നു.

കോട്ടയം: അനധികൃതസ്വത്ത് സമ്പാദനകേസിന്റെ അന്വേഷണത്തില്‍ കുറ്റക്കാരണെന്ന് വിജിലന്‍സ് കണ്ടെത്തിയ ഡി.വൈ.എസ്.പി യെ സസ്‌പെന്‍ഡ് ചെയ്യ്തിട്ടും, സസ്‌പെന്‍ഡ് ഉത്തരവ് ഇറങ്ങാത്തതിനെ തുടര്‍ന്ന് ജോലിയില്‍ തുടര്‍ന്നത് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിരപരാധികളായ സി.പി.എം പ്രവര്‍ത്തകരെയു, നേതാക്കളെയും കള്ളക്കേസില്‍പ്പെടുത്തി ജയിലില്‍ അടച്ച് കുപ്രസിദ്ധി നേടിയ ഡി.വൈ.എസ്.പി ബിജു. കെ. സ്റ്റീഫനെയാണ് അന്വേഷണ വിധേയമായി എല്‍.ഡി.എഫ് സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച സസ്‌പെന്‍ഡ് ചെയ്തത്. നിലവില്‍ സസ്‌പെന്‍ഷന്‍ ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ആരോ പൂഴ്ത്തിയതിനെ തുടര്‍ന്നാണ് ബിജു. കെ. സ്റ്റീഫന്‍ തൃശ്ശൂര്‍ റൂറല്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയായി തുടരുകയും, തൃശ്ശൂര്‍ പാമ്പാടി നെഹ്രുകോളേജിലെ ജിഷ്ണു പ്രാണോയിയുടെ ദൂരൂഹമരണത്തിന്റെ അന്വേഷണചുമതല ബിജു. കെ. സ്റ്റീഫന്റെ മേല്‍നോട്ടത്തില്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങുകയും ചെയ്തിരുന്നു. സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കുന്നതിലെ ദുരൂഹത മാധ്യമപ്രവര്‍ത്തകര്‍ ആഭ്യന്തരവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് സര്‍ക്കാരിന് പറ്റിയ അമളി മനസ്സിലായതും, ഉടനെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതായി ഡി.ജി.പി അറിയിച്ചത്. ബിജു. കെ. സ്റ്റീഫനെ സസ്‌പെന്‍ഡ് ചെയ്ത ഉത്തരവ് എവിടെയെന്ന ചോദ്യമാണ് ആഭ്യന്തരവകുപ്പ് ഇന്നലെ മുതല്‍ അന്വേഷിക്കുന്നത്, വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പരാതികള്‍ മാത്രമല്ല കോട്ടയം, എറണാകുളം ജില്ലകളില്‍ എസ്.ഐ, സി.ഐ, ഡി.വൈ.എസ്.പി യായി സേവനം ചെയ്ത കാലഘട്ടങ്ങളില്‍ ബിജു. കെ. സ്റ്റീഫന്‍ അന്വേഷിച്ച എല്ലാ കേസുകളെക്കുറിച്ചും പുനരന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. യു. ഡി. എഫ് നേതാക്കളുടെ ആജ്ഞാവര്‍ത്തിയായ ഉദ്യോഗസ്ഥനായതുകൊണ്ടാണ് ചട്ടങ്ങള്‍ മറികടന്ന് സ്ഥാനകയറ്റം നല്‍കിയതെന്നുള്ള ആരോപണം നേരത്തെ പോലീസ് സേനയില്‍ നിന്ന് ഉയര്‍ന്നിരുന്നു. ബിജു. കെ. സ്റ്റീഫന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ് മുക്കിയത് രാഷ്രീയ ഇടപെടലുകളാണോയെന്ന് അന്വേഷിക്കുവാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയതായിട്ടാണ് ആഭ്യന്തരവകുപ്പ് അറിയിച്ചിട്ടുള്ളത്.