Friday, July 28, 2017
Reg:No 91291/Kermal/2004/18734

തമിഴ്‍നാട്ടില്‍ മലയാളി വിദ്യാര്‍ഥിക്ക്​ അധ്യാപകരുടെ ക്രൂരമര്‍ദനം

തമിഴ്‍നാട്ടില്‍ മലയാളി വിദ്യാര്‍ഥിക്ക്​ അധ്യാപകരുടെ ക്രൂരമര്‍ദനം

ചെന്നൈ: തമിഴ്നാട്ടിലെ നാമക്കലില്‍ എഞ്ചിനീയറിങ് വിദ്യാർഥിക്ക് അധ്യാപകരുടെ ക്രൂര മര്‍ദ്ദനം. കോഴിക്കോട് സ്വദേശി ഷിന്റോയെയാണ്​ ക്ലാസില്‍ വൈകിയെത്തിയെന്ന പേരിൽ അദ്ധ്യാപകര്‍ മര്‍ദ്ദിച്ചത്​. രണ്ട് ദിവസം അധ്യാപകര്‍ തന്നെ മുറിയില്‍ പൂട്ടിയിട്ടു. തലയിലും മുതുകിലും ഷൂസിട്ട് ചവിട്ടി. ബെല്‍റ്റ് കൊണ്ട് പുറത്തടിച്ചു. അവശനിലയിലായ തന്നെ വീട്ടുകാരോട് ഫോണില്‍ ബന്ധപ്പെടാന്‍ പോലും ആദ്യം അനുവദിച്ചില്ലെന്നുംഷിന്റോ മാധ്യമങ്ങളോട്​ പറഞ്ഞു. പിന്നീട്​ പരിക്കേറ്റ ഷിന്റോയെ ബന്ധുക്കള്‍ നാട്ടിലേക്ക് കൊണ്ടുവരുകയായിരുന്നു. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ് വിദ്യാർഥി.