Tuesday, July 25, 2017
Reg:No 91291/Kermal/2004/18734

മണിക്കൂറിന് 4500 രൂപ, സ്ത്രീകളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു; യോഗ്യത "തൊലിക്കട്ടി" ഉണ്ടാകണം

മണിക്കൂറിന് 4500 രൂപ, സ്ത്രീകളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു; യോഗ്യത

ലണ്ടനിലെ ഒരു കമ്പനിയാണ് സ്ത്രീകളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നത്.  മണിക്കൂറിന് 4500 രൂപ ലഭിക്കുന്ന ഈ ജോലിക്ക് വേണ്ട യോഗ്യത  തൊലിക്കട്ടിയാണ്. ജോലി എന്താണെന്നല്ലേ? പൂര്‍ണനഗ്നയായി വീട് ക്ലീന്‍ ചെയ്യുന്ന ജോലി. ഈ വ്യവസ്ഥ പാലിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് മാത്രമേ ഈ ശമ്പളം നല്‍കുകയുള്ളുവെന്നും കമ്പനി പറയുന്നു. പക്ഷെ ഈ ജോലിക്കായി അപേക്ഷകര്‍ നിരവധി എത്തിയെന്നാണ് റിപ്പോര്‍ട്ട്.
നഗ്നതാ വാദികളായ ചില സമൂഹങ്ങള്‍ക്ക് വേണ്ടി ലണ്ടനില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക്  മുമ്പ് തുടങ്ങിയതാണ്‌ ഈ കമ്പനി. നേക്കഡ് ക്ലീനിങ് സര്‍വീസുകള്‍ ഏര്‍പ്പാടാക്കിക്കൊടുക്കുന്ന കമ്പനിയാണിത്. ഇപ്പോള്‍ ഇതിന്റെ പ്രവര്‍ത്തനം മാഞ്ചസ്റ്റര്‍ അടക്കമുള്ള നോര്‍ത്തിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ഇതില്‍ അസഭ്യം കലര്‍ന്ന യാതൊന്നുമില്ലെന്നും ഈ ബിസിനസില്‍ ലൈംഗിക ഘടകങ്ങളില്ലെന്നും കമ്പനി വക്താക്കള്‍ പറയുന്നു. നഗ്നതാ വാദികളാണ് ഈ ബിസിനസിന്റെ സേവനം ഭൂരിഭാഗവും പ്രയോജനപ്പെടുത്തുന്നത്. ചിലയിടങ്ങളില്‍ ഇത്തരം ക്ലീനര്‍മാര്‍ക്ക് ആദ്യത്തെ മണിക്കൂറിന് 6500 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറുകള്‍ക്കും 55 പൗണ്ട് വീതവും നല്‍കി വരുന്നുണ്ട്. ചെടികള്‍ക്ക് നനയ്ക്കല്‍, ബെഡുകള്‍ വൃത്തിയാക്കലും വിരിക്കലും, വാഷിങ് മെഷീനില്‍ അലക്കല്‍, തുണികള്‍ ഇസ്തിയിടല്‍, വിന്‍ഡോകള്‍ വൃത്തിയാക്കല്‍ തുടങ്ങി ഒരു വീട്ടിലെ സാധാരണ ക്ലീനിങ് ജോലികളെല്ലാം ഇത്തരക്കാര്‍ ചെയ്യണമെമെന്നാണ് പരസ്യത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
 
 
വസ്ത്രമണിഞ്ഞുള്ള ക്ലീനര്‍മാര്‍ക്ക് മണിക്കൂറിന് 2500 രൂപയും പിന്നീടുള്ള മണിക്കൂറുകള്‍ക്ക് ഓരോന്നിനും 2000 രൂപയുമാണ് ലഭിക്കുക. എന്നാല്‍ നഗ്നരായ ക്ലീനര്‍മാരെ നല്‍കുമ്പോള്‍ കമ്പനി ചില കര്‍ക്കശനമായ നിബന്ധനകളും വയ്ക്കാറുണ്ട്. നേക്കഡ് ക്ലീനര്‍മാരുടെ ഫോട്ടോയോ വീഡിയോ എടുക്കാന്‍ പാടില്ല. കൂടാതെ അവരുടെ ദേഹത്ത് തൊടാനും അനുവദിക്കില്ല.
 
 
തങ്ങള്‍ രണ്ട് വര്‍ഷം മുമ്പ് ഈ സര്‍വീസ് ലണ്ടനിലാണാരംഭിച്ചതെന്നും ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇത് ജനകീയമായി മാറിയെന്നും കമ്പനിയുടെ ഉടമയായ ലോറ സ്മിത്ത് വ്യക്തമാക്കുന്നു.