Tuesday, November 21, 2017
Reg:No 91291/Kermal/2004/18734

സഞ്ജു സാംസണ് ക്രിക്കറ്റ് അസോസിയേഷന്റെ താക്കീത്

സഞ്ജു സാംസണ് ക്രിക്കറ്റ് അസോസിയേഷന്റെ താക്കീത്

തിരുവനന്തപുരം: മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ താക്കീത്. മോശം പെരുമാറ്റത്തിന്റെ പേരിലാണ്  കെസിഎ താക്കീത് ചെയ്തത്. അതേസമയം സഞ്ജുവിന്റെ അച്ഛൻ സാംസണ്   വിശ്വനാഥനെ കെ.സി.എ പരിശീലകരെയും ഭാരവാഹികളെയും ബന്ധപ്പെടുന്നതിൽ നിന്നും സംഘടന വിലക്കി. പരിശീലന വേദി, കളിസ്ഥലം എന്നിവിടങ്ങളിൽ  അനുവാദമില്ലാതെ കയറരുതെന്നും നിർദേശമുണ്ട് .തെറ്റുകൾ   ആവർത്തിക്കില്ലെന്ന് സഞ്ജു മാപ്പ് എഴുതി നൽകിയതായും സൂചനയുണ്ട് .മുംബൈയിൽ  നടന്ന ഗോവക്കെതിരായ കേരളത്തിന്റെ മൽസരത്തിലാണ് സഞ്ജുവിന്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമുണ്ടായത്.നാട്ടിൽ പോകണമെന്ന സഞ്ജുവിന്റെ ആവശ്യം കെസിഎ അംഗീകരിച്ചില്ല. അപ്പോൾ അച്ഛൻ കെസിഎ ഭാരവാഹികളെ ചീത്തവിളിച്ചു എന്നാണ് ആരോപണം. അന്വേഷണ സമിതിയുടെ റിപ്പോർട്ടനുസരിച്ചാണ് താക്കീത് ചെയ്തിട്ടുള്ളത്.