Monday, March 27, 2017
Reg:No 91291/Kermal/2004/18734

സോളാറില്‍ ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കാന്‍ സരിതക്ക് അനുമതി

സോളാറില്‍ ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കാന്‍ സരിതക്ക് അനുമതി

കൊച്ചി: സോളാർ കേസിൽ  മുൻ  മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ  വിസ്തരിക്കാൻ  മുഖ്യപ്രതി സരിത നായർക്ക്  സോളാർ കമ്മീഷൻ അനുവാദം  നൽകി. ഉമ്മൻ ചാണ്ടിയെ ക്രോസ് വിസ്താരം ചെയ്യണമെന്ന സരിതയുടെ ആവശ്യം  സോളാർ കമ്മീഷൻ അംഗീകരിക്കുകയായിരുന്നു.
രാവിലെ ഉമ്മൻ ചാണ്ടിയും  കമ്മീഷനിൽ  എത്തിയിട്ടുണ്ട്. എന്നാൽ ഇന്ന് നേരത്തെ തീരുമാനിച്ച മറ്റ് വിസ്താരങ്ങൾ ഉള്ളതിനാൽ സരിതയ്ക്ക് വിസ്തരിക്കാൻ അവസരം ലഭിച്ചേക്കില്ല .  തന്നെ കണ്ടിട്ടില്ല, മിണ്ടിയിട്ടില്ല, മല്ലേലി ശ്രീധരൻ നായർക്കൊപ്പം ആരുമുണ്ടായിരുന്നില്ല ,സോളാർ പദ്ധതിയുമായി ബന്ധമില്ല  എന്നെല്ലാം ഉമ്മൻ ചാണ്ടി പറയുമ്പോൾ  അതെല്ലാം നേരിട്ട് ചോദിക്കണമെന്ന  ആവശ്യമാണ് താൻ കമ്മീഷന് മുമ്പാകെ ആവശ്യപ്പെട്ടതെന്നും സരിത  പറഞ്ഞു. അതേസമയം ലോയേഴ്സ് യൂണിയൻ ഉമ്മൻ ചാണ്ടിയെ വിസ്തരിച്ചു തുടങ്ങി.