Sunday, February 26, 2017
Reg:No 91291/Kermal/2004/18734

റേഷന്‍ പ്രതിസന്ധി നീങ്ങി: മന്ത്രി തിലോത്തമന്‍

റേഷന്‍ പ്രതിസന്ധി നീങ്ങി: മന്ത്രി തിലോത്തമന്‍

തിരുവനന്തപുരം:  സംസ്ഥാനത്തെ റേഷൻ  പ്രതിസന്ധി നീങ്ങിയെന്ന് ഭക്ഷ്യമന്ത്രി തിലോത്തമൻ  റേഷൻ പ്രതിസന്ധി പരിഹരിച്ചതായി ഭക്ഷ്യമന്ത്രി തിരുവനന്തപുരത്ത് വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിക്കുകയായിരുന്നു. ഈ മാസത്തെ ഗ്രാന്റ് വിതരണം ആരംഭിച്ചതായും ഡിസംബർ  മാസത്തെ ഗ്രാന്റ് 14ന് അകം വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. എഫ്.സി.ഐ. തൊഴിലാളികളുടെ സമരമാണ് റേഷൻ  വിതരണം താറുമാറാകാൻ  കാരണം.  സംസ്ഥാനത്ത് രണ്ട് ലക്ഷം മെട്രിക് ടൺ  അരിയുടെ കുറവുണ്ട്.ഭക്ഷ്യഭദ്രതാനിയമം അനുസരിച്ചുള്ള നവംബർ മാസത്തെ മുഴുവൻ റേഷനും കാർഡുടമകൾക്ക് കിട്ടിയിരുന്നില്ല. ഇത് മറികടക്കാനാണ് നവംബറിലെയും ഡിസംബറിലെയും റേഷൻ  ഒന്നിച്ചുനൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു.മുൻഗണനാവിഭാഗത്തിലെ ഒരംഗത്തിന് നാല് കിലോ അരിയും ഒരു കിലോ ഗോതമ്പുമാണ് ഒരു മാസം നൽകേണ്ടത്. നവംബർ മാസത്തെ ഗോതമ്പ് നൽകിയെങ്കിലും അരി മുഴുവനായും നൽകാനായിട്ടില്ല. രണ്ട് കിലോയും 100 ഗ്രാമും വീതം നൽകാനുള്ള അരി മാത്രമേ റേഷൻ കടകൾക്ക് ലഭ്യമായിരുന്നുള്ളു.