Sunday, February 26, 2017
Reg:No 91291/Kermal/2004/18734

ആറളത്ത് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കും - മന്ത്രി കെ. രാജു

ആറളത്ത് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കും - മന്ത്രി കെ. രാജു

ആറളം നരിക്കടവ് ഭാഗത്ത് കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ട ബിജുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് വനം മന്ത്രി കെ. രാജു അറിയിച്ചു. വന്യജീവി സങ്കേതത്തിനോട് ചേര്‍ന്ന ഭാഗത്ത് കഴിഞ്ഞദിവസം രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. വന്യജീവികള്‍ നാട്ടിലേക്കിറങ്ങുന്നത് തടയാന്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ ആനപ്രതിരോധ മതില്‍ നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ ഒരു ഭൂവുടമ സഹകരിക്കാത്തതിനാല്‍ ഒരു ഭാഗം മതില്‍ കെട്ടാന്‍ കഴിഞ്ഞിരുന്നില്ല. ഈ ഭാഗത്ത് കൂടെ ആനക്കൂട്ടം നാട്ടിലേക്കിറങ്ങുകയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുള്ള ബിജുവിന്റെ മരണാനന്തര ചടങ്ങുകളുടെ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി അറിയിച്ചു. കണ്ണൂര്‍ ജില്ലയിലെ വന്യജീവി ശല്യം ശാശ്വതമായി പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതിന് മന്ത്രിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ഈ മാസം ഏഴിന് യോഗം ചേര്‍ന്നിരുന്നു. യോഗതീരുമാനങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.