Friday, July 28, 2017
Reg:No 91291/Kermal/2004/18734

പി.എസ്.സി. ഇന്റര്‍വ്യൂ

പി.എസ്.സി. ഇന്റര്‍വ്യൂ

കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌ക്കൂള്‍ അസിസ്റ്റന്റ് ഹിന്ദി (കാറ്റഗറി) നമ്പര്‍ :662/12) തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ ജനുവരി 13, 18, 19 തീയതികളില്‍ കൊല്ലം ജില്ലാ പി.എസ്. സി ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്.എം.എസ്, പ്രൊഫൈല്‍ മെസ്സെജ് എന്നിവ നല്‍കിയിട്ടുണ്ട്. അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ കൊല്ലം ജില്ലാ പി.എസ്. സി ആഫീസുമായി ബന്ധപ്പെടണം. ഉദ്യോഗാര്‍ത്ഥികള്‍ അവരവരുടെ പ്രൊഫൈലില്‍ നിന്നും അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യേണ്ടതും ഇന്റര്‍വ്യൂ സമയത്ത് അഡ്മിഷന്‍ ടിക്കറ്റും പി.സി.എന്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതുമാണ്.