Friday, July 21, 2017
Reg:No 91291/Kermal/2004/18734

ആയുര്‍വേദ മസാജ് സെന്ററുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം പൊടിപൊടിക്കുന്നു

ആയുര്‍വേദ മസാജ് സെന്ററുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം പൊടിപൊടിക്കുന്നു

തിരുവനന്തപുരം: ടൂറിസത്തിന്റെ മറവില്‍ ആയുര്‍വേദ മസാജിംഗ് കേന്ദ്രങ്ങളില്‍ നടക്കുന്നത് പെണ്‍വാണിഭം. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രത്യകിച്ച് ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക മസാജിംഗ് സെന്ററുകളും പിടിമുറുക്കിയിരിക്കുന്നത് ഈ സെക്സ് റാക്കറ്റുകളാണ്. ടൂറിസ്റ്റുകള്‍ മാത്രമല്ല യുവതി യുവാക്കളും ഇവരുടെ വലയില്‍പ്പെട്ട് ഈ കേന്ദ്രങ്ങളില്‍ എത്തപ്പെടുന്നു. കഴിഞ്ഞ ദിവസം വര്‍ക്കലയില്‍ നിന്നും പോലീസ് പൊക്കിയ സംഘം കോവളത്ത് പല കേന്ദ്രങ്ങളിലായി തമ്പടിച്ചിരുന്നതാണ്. അവിടെ പോലീസ് കയറിയിറങ്ങി ഓരോന്നിനെയും പൊക്കുമെന്നായപ്പോള്‍ കളം മാറി ചവിട്ടിയാണ് വര്‍ക്കലയില്‍ എത്തിയത്. അതുപോലെ ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ചും വാണിഭം തകര്‍ക്കുന്നു. കൊച്ചിയില്‍ ഒരു സിനിമ നടി സ്വന്തമായി കച്ചവടം തുടങ്ങിയത് പോലീസ് പൊക്കിയിരുന്നു. ഈ നടി സീരിയലുകളിലും സിനിമകളിലും ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തിരുന്നു. ഇപ്പോള്‍ കുറെ മാസങ്ങളായി പുതിയ കാല്‍ ഷീറ്റുകള്‍ കിട്ടാതായപ്പോഴാണ് വാണിഭം തുടങ്ങിയത്.