Wednesday, April 26, 2017
Reg:No 91291/Kermal/2004/18734

ശബരിമല തീര്‍ഥാടകര്‍ക്കായുള്ള ഹെലികോപ്ടര്‍ സര്‍വ്വീസ് ആരംഭിച്ചു

ശബരിമല തീര്‍ഥാടകര്‍ക്കായുള്ള ഹെലികോപ്ടര്‍ സര്‍വ്വീസ് ആരംഭിച്ചു

തിരുവനന്തപുരം: ഹെലിടൂര്‍ കമ്പനിയുമായി ചേര്‍ന്ന് ശബരിമല തീര്‍ഥടകര്‍ക്കായി തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആരംഭിച്ച ഹെലികോപ്ടര്‍ സര്‍വീസ് തിരുവനന്തപുരത്തുനിന്നും നിലിയ്ക്കലിലേക്ക് കന്നിയാത്ര ആരംഭിച്ചു. രാവിലെ 9.45ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും യാത്രതിരിച്ച ഹെലികോപ്ടര്‍ 10.15ന് നിലയ്ക്കല്‍ മഹാദേവ ക്ഷേത്ര പരിസരത്ത് ദേവസ്വം ബോര്‍ഡ് സജ്ജമാക്കിയിട്ടുള്ള ഹെലിപ്പാഡില്‍ ഇറങ്ങി.  ശബരിമല ക്ഷേത്രത്തെ ഒരു അന്തര്‍ദേശീയ തീര്‍ഥാടന കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പാണ് തീര്‍ഥാടകര്‍ക്ക് വേണ്ടിയുള്ള ഹെലികോപ്ടര്‍ സര്‍വ്വീസ് എന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. അടിയന്ത സാഹചര്യങ്ങളില്‍ തീര്‍ഥാടകരെ ആശുപത്രിയില്‍ എത്തിക്കാനും ഹെലികോപ്ടറിന്റെ സേവനം പ്രയോജനപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.   ഇരുദിശകളിലേയ്ക്കും കൂടി ആറ് തീര്‍ഥാടകര്‍ക്ക് യാത്രചെയ്യാം. 1,20,000 രൂപയാണ് ഈടാക്കുന്നത്. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് മകരവിളക്ക് വരെ തീര്‍ഥാടകരുടെ സൗകര്യാര്‍ഥം സര്‍വ്വീസ് നടത്തുന്നതിന് ബന്ധപ്പെട്ട അധികാരികളില്‍ നിന്നും അനുമതി ലഭിച്ചിട്ടുണ്ടെന്നും ഹെലിടൂര്‍ കമ്പനി എം.ഡി ഷോബി പോള്‍ പറഞ്ഞു. ബെല്‍ 401 സീരീസില്‍പ്പെട്ട ഹെലികോപ്ടറാണ് സര്‍വ്വീസിന് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.