Tuesday, November 21, 2017
Reg:No 91291/Kermal/2004/18734

ബാങ്ക്​ കൺസോഷ്യത്തിന് മറുപടി നൽകാൻ വിജയ്​ മല്യക്ക്​ മൂന്നാഴ്ചത്തെ സമയം സുപ്രീം​കോടതി അനുവദിച്ചു

ബാങ്ക്​ കൺസോഷ്യത്തിന് മറുപടി നൽകാൻ വിജയ്​ മല്യക്ക്​ മൂന്നാഴ്ചത്തെ സമയം സുപ്രീം​കോടതി അനുവദിച്ചു

ന്യൂഡൽഹി: പണം  കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ എസ്​.ബി.​ഐ ഉള്‍പ്പെടെയുള്ള ബാങ്ക്​ കൺസോഷ്യത്തിന് മറുപടി നൽകാൻ വിജയ്​ മല്യക്ക്​ മൂന്നാഴ്ചത്തെ സമയം സുപ്രീം​കോടതി അനുവദിച്ചു. വിജയ്​ മല്യയുടെ അക്കൗണ്ടിലുണ്ടായിരുന്ന 40 മില്യൺ ഡോളർ കോടതിയുടെ ഉത്തരവിന്​ വിരുദ്ധമായി ട്രാൻസ്​ഫർ ചെയ്​തു എന്നാണ്​ ബാങ്കുകളുടെ ആരോപണം. ഇതിലാണ്​ ഇപ്പോൾ കോടതി നിർദ്ദേശം ഉണ്ടായിരിക്കുന്നത്​. ജസ്റ്റിസ്​ കുര്യൻ ജോസഫിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ്​ ഉത്തരവ്​ പുറപ്പെടുവിച്ചത്​. കേസ്​ ഫെബ്രുവരി 2ന്​ കോടതി വീണ്ടും പരിഗണിക്കും. 
 
ഇംഗ്ലണ്ടിലുള്ള വിജയ്​ മല്യയെ തിരിച്ച്​ ഇന്ത്യയിലെത്തിക്കുന്നതിനായി ഇടപെടണമെന്ന്​ ആവശ്യപ്പെട്ട്​ ബാങ്കുകളുടെ കൺസോഷ്യം നേരത്തെ തന്നെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എകദേശം 9,000 കോടി രൂപയാണ്​ വിജയ്​ മല്യ ഇന്ത്യയിലെ വിവിധ ബാങ്കുകൾക്ക്​ നൽകാനുള്ളത്​.
 
എപ്രിലിൽ കേസ്​ പരിഗണിച്ചപ്പോൾ വിജയ്​ മല്യയോട്​ സ്വത്ത്​ വിവരം വെളിപ്പെടുത്താൻ സുപ്രീംകോടതി ​നിര്‍ദേശിച്ചിരുന്നു.  എന്നാൽ അന്ന്​ വിജയ്​ മല്യ സ്വത്ത്​ വിവരം പൂർണമായും വെളിപ്പെടുത്തിയിരുന്നില്ല.