Monday, January 22, 2018
Reg:No 91291/Kermal/2004/18734

എരുമേലി പേട്ട തുള്ളലിന് തുടക്കമായി

എരുമേലി പേട്ട തുള്ളലിന് തുടക്കമായി

ശബരിമല: ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ട തുള്ളലിന് തുടക്കമായി. ആകാശത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ട് പറന്നതോടെയാണ് കളത്തിൽ ചന്ദ്രശേഖരൻ  നായരുടെ നേതൃത്വത്തിൽ അമ്പലപ്പുഴ പേട്ട തുള്ളൽ ആരംഭിച്ചത്. വാവര് പള്ളിക്ക് സമീപത്തെത്തിയ സംഘത്തെ പള്ളിഭാരവാഹികൾ സ്വീകരിച്ചു. തുടർന്ന് പള്ളി വലയംവച്ച സംഘം വലിയമ്പലത്തിലേക്ക് തിരിച്ചു.ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളലിന് അമ്പടത്ത് മാളികയിൽ  എം.കെ വിജയകുമാറാണ് നേതൃത്വം നൽകുന്നത്. എന്നാൽ ഈ സംഘം വാവര് പള്ളിയിൽ കയറാറില്ല. തിന്മയുടെ പ്രതീകമായ മഹിഷിയെ അയ്യപ്പൻ നിഗ്രഹിച്ചപ്പോൾ  നടത്തിയ ആഹ്ലാദ നൃത്തത്തിന്റെ ഓർമയായാണ് പേട്ടതുള്ളൽ എന്നാണ് പറയപ്പെടുന്നത്.