Tuesday, September 19, 2017
Reg:No 91291/Kermal/2004/18734

തന്റെ മുഖത്തേക്ക് സിഗരറ്റ് കുറ്റി തുപ്പിയ സല്‍മാന്‍ ഖാന്റെ മുഖം താന്‍ അടിച്ചുപൊട്ടിച്ചു; ഓം സ്വാമി

തന്റെ മുഖത്തേക്ക് സിഗരറ്റ് കുറ്റി തുപ്പിയ സല്‍മാന്‍ ഖാന്റെ മുഖം താന്‍ അടിച്ചുപൊട്ടിച്ചു; ഓം സ്വാമി

ന്യൂഡെല്‍ഹി: ബോളിവുഡ് താരവും ബിഗ്‌ബോസ് റിയാലിറ്റി ഷോ അവതാരകനായിരുന്ന സല്‍മാന്‍ ഖാനെതിരെ കടുത്ത വിമര്‍ശനവുമായി ഓം സ്വാമി. തന്റെ മുഖത്തേക്ക് സിഗരറ്റ് കുറ്റി തുപ്പിയ സല്‍മാന്‍ ഖാന്റെ മുഖം താന്‍ അടിച്ചുപൊട്ടിച്ചിട്ടുണ്ടെന്നായിരുന്നു ബിഗ്‌ബോസിലെ മുന്‍ മത്സരാര്‍ത്ഥിയും വിവാദസ്വാമിയുമായ ഓം സ്വാമി പറഞ്ഞത്. ഡിസംബര്‍ 30 ന് എടുത്ത ന്യൂ ഇയര്‍ സപെഷ്യല്‍ ഷോയ്ക്കിടെയായിരുന്നു താന്‍ സല്‍മാനെ മര്‍ദ്ദിച്ചതെന്നും സ്വാമി പറയുന്നു.
 
എന്റെ ഹിന്ദുമഹാസഭയേക്കാള്‍ വലിയ സേന തന്റെ കൈവശമുണ്ടെന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞു. അത് എങ്ങനെയെന്ന് ചോദിച്ചപ്പോള്‍ ഹാഫിസ് സയ്യിദും, ദാവൂദ് ഇബ്രാഹിമും, മസൂദ് അസറും, അബു സലീമും തന്റെ സുഹൃത്തുക്കളാണെന്നും താന്‍ ഐ.എസ്.ഐയുടെ ഏജന്റാണെന്നും ഐ.എസ്.ഐക്ക് വേണ്ടി സല്‍മാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞിട്ടുണ്ടെന്ന് ഓം സ്വാമി പറയുന്നു.
 
ബിഗ് ബോസ് ഷോയിലെ ഒരേയൊരു പുരുഷ മത്സരാര്‍ത്ഥിയായിരുന്നു ഓം സ്വാമി. മത്സരത്തില്‍ തന്റെ എതിരാളികളായ മത്സരാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ ഓം സ്വാമിയെ നേരത്തെ തന്നെ ഷോയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ സല്‍മാന്‍ ഖാനെതിരെ കടുത്ത ആരോപണവുമായി സ്വാമി രംഗത്തെത്തിയിരുന്നു. സല്‍മാന്‍ ഖാനെ ഒരു ലക്ഷം ആളുകളെ കൊണ്ടു വന്ന് തല്ലിക്കും, എന്നാല്‍ കൊല്ലില്ല. തനിക്ക് പീഡിപ്പിക്കണമെന്നായിരുന്നു ഭീഷണി. സ്വാമിയെ പുറത്താക്കിയതിന് പിന്നാലെ നിരവധിയാളുകള്‍ സല്‍മാനെ പ്രകീര്‍ത്തിച്ച് എത്തിയിരുന്നു. സ്വാമിയെ പുറത്താക്കിയ നടപടിയില്‍ സല്‍മാന്‍ ഖാനെ പ്രശംസിച്ചിരുന്നു. ഈ മാസം അവസാനത്തോടെ നടക്കാനിരിക്കുന്ന ഗ്രാന്റ് ഫിനാലെയില്‍ പ്രിയങ്ക ജോഗ്ഗിയെയും സ്വാമി ഓമിനെയും ക്ഷണിക്കരുതെന്നും സല്‍മാന്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ ബിഗ് ബോസിലെ നിരവധി മത്സരാര്‍ത്ഥികള്‍ ഇയാള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് അവതാരകനായ സല്‍മാന്‍ പരസ്യമായി ഓം സ്വാമിയെ ശാസിച്ചിരുന്നു. ഷോയുടെ ആദ്യ സീസണില്‍ മത്സരാര്‍ത്ഥിയായ സണ്ണി ലിയോണ്‍ പിന്നീട് ഷോ വിട്ട് പോയത് സ്വാമിയുടെ സമീപനം കൊണ്ടായിരുന്നെന്ന ആരോപണവും ഉയര്‍ന്നിരുന്നു.