Saturday, November 25, 2017
Reg:No 91291/Kermal/2004/18734

ഡാൻസ്​ബാറുകളിലെ നൃത്തത്തിന്​കലയുമായി ബന്ധമില്ല; മഹാരാഷ്ട്ര സർക്കാർ

ഡാൻസ്​ബാറുകളിലെ നൃത്തത്തിന്​കലയുമായി ബന്ധമില്ല; മഹാരാഷ്ട്ര സർക്കാർ

മുംബൈ: ഡാൻസ്​ബാറുകളിലെ നൃത്തത്തിന്​കലയുമായി ബന്ധമില്ലെന്ന്​മഹാരാഷ്ട്ര സർക്കാർ. മുംബൈ ഡാൻസ്​ബാർ​ കേസ് പരിഗണിക്കവെയാണ് മഹാരാഷ്ട്ര സർക്കാർ ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്​. ഇവരുടെ നൃത്തത്തിൽ കലയില്ലെന്നും  അവർ അശ്ലീല പ്രകടനത്തിന്​ വേണ്ടിയാണ്​ നൃത്തം ചെയ്യുന്നതെന്നും സർക്കാർ പറഞ്ഞു.
 
കഴിഞ്ഞ ഏപ്രിലിൽ പുതിയ മാനദണ്ഡങ്ങൾ ഉള്‍പ്പെടുത്തി ഡാൻസ്​ബാറുകളുടെ ലൈസൻസ്​ നൽകുന്ന നിയമനിർമാണം മഹാരാഷ്ട്ര സർക്കാർ പാസാക്കിയിരുന്നു. 21 വയസിൽ കുറവുള്ള പെൺകുട്ടികളെ ബാർ നർത്തകിമാരാക്കരുത്​ എന്നതുൾ​പ്പെടെയുള്ള നിർദേശങ്ങളാണ്​ മാനദണ്ഡങ്ങളിൽ ഉണ്ടായിരുന്നത്​. എന്നാൽ ഇതിനെതിരെ ബാറുടമകൾ നൽകിയ ഹര്‍ജിയിൽ ആറു മാസത്തിനകം മറുപടി പറയണമെന്നും സുപ്രീം കോടതി മഹാരാഷ്ട്ര സർക്കാറിനോട്​ നിർദേശിച്ചിരുന്നു. ഇൗ കേസി​ൽ വീണ്ടും വാദം കേട്ടപ്പോഴാണ്​ സർക്കാർ ഇക്കാര്യം അറിയിച്ചത്​.