Sunday, June 25, 2017
Reg:No 91291/Kermal/2004/18734

കാണ്ഡഹാര്‍ സ്‌ഫോടനം: മരിച്ചവരില്‍ അഞ്ച് യു.എ.ഇ നയതന്ത്രജ്ഞരും

കാണ്ഡഹാര്‍ സ്‌ഫോടനം: മരിച്ചവരില്‍ അഞ്ച് യു.എ.ഇ നയതന്ത്രജ്ഞരും

ദുബായ്: അഫ്ഗാനിസ്താനിലെ കാണ്ഡഹാറിൽ ചൊവ്വാഴ്ചയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ അഞ്ചു യു.എ.ഇ നയതന്ത്രജ്ഞരും. കാണ്ഡഹാർ ഗവർണറുടെ കാര്യാലയത്തിന് സമീപുണ്ടായ സ്ഫോടനത്തിൽ ഇവരടക്കം പതിനൊന്നോളം പേരാണ് മരിച്ചത്. യു.എ.ഇ നയതന്ത്ര സംഘം ഗവർണറുടെ വസതി സന്ദർശിക്കുന്ന വേളയിലാണ് സ്ഫോടനം നടന്നത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടത്തിൽ  നയതന്ത്ര ഉദ്യോഗസ്ഥർ മരിച്ച വിവരം ഇന്നാണ് യു.എ.ഇ പ്രസിഡൻഷ്യൽ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.