Sunday, February 25, 2018
Reg:No 91291/Kermal/2004/18734

രാഷ്ട്രീയ പാർട്ടികൾക്ക് ആദായ നികുതി ഇളവ് നല്‍കാമെന്ന് സുപ്രീം കോടതി

രാഷ്ട്രീയ പാർട്ടികൾക്ക് ആദായ നികുതി ഇളവ് നല്‍കാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾക്ക് ആദായ നികുതി ഇളവ് നൽകാമെന്ന കേന്ദ്രസർക്കാർ തീരുമാനം സുപ്രീം കോടതി ശരിവെച്ചു. ഇത് നിയമവിരുദ്ധമോ ഭരണഘടനാ വിരുദ്ധമോ അല്ലെന്നും കോടതി നിരീക്ഷിച്ചു. രാഷ്ട്രീയ പാർട്ടികളുടെ വരുമാനത്തിന് ആദായ നികുതി ഇളവ് നൽകാമെന്ന കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ സമർപ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ വിധി. 1961ലെ വരുമാന നികുതി ചട്ടത്തിന്റെ 13എ വകുപ്പ് രാഷട്രീയ പാർട്ടികളുടെ വരുമാനത്തെ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതിനാൽ ഇത് നിയമവിധേയമാണെന്നും ഭരണഘടന നൽകുന്ന ആനുകൂല്യമാണെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
 
പഴയ 500, 1000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കുന്ന രാഷട്രീയ പാർട്ടികളെ നികുതിയിൽ നിന്ന് കേന്ദ്രസർക്കാർ ഒഴിവാക്കിയിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ പേരിലുള്ള അക്കൗണ്ടുകൾക്കു മാത്രമായിരുന്നു ഈ ഇളവ്.