Monday, September 25, 2017
Reg:No 91291/Kermal/2004/18734

ഇന്ത്യന്‍ റെസ്‌റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ചു; ബ്രിട്ടനില്‍ 15 കാരി അലര്‍ജിയെ തുടര്‍ന്ന് മരിച്ചു.

ഇന്ത്യന്‍ റെസ്‌റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ചു;  ബ്രിട്ടനില്‍ 15 കാരി അലര്‍ജിയെ തുടര്‍ന്ന് മരിച്ചു.

ലണ്ടന്‍: ലങ്കാഷെറിലെ ഓസ്‌വാള്‍ഡ് ട്വിസിളിലെ റോയല്‍ സ്‌പൈസ്  ഇന്ത്യന്‍  റെസ്‌റ്റോറന്റില്‍   നിന്നും ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നുണ്ടായ അലര്‍ജിയില്‍ ബ്രിട്ടനില്‍ മേഗാന്‍ ലീ എന്ന  15 കാരി പെണ്‍കുട്ടി  മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ അറസ്റ്റിലായി.     പുതുവത്സര ദിനത്തിന്റെ തലേന്നാണ് അലര്‍ജിയെ തുടര്‍ന്ന്  കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അലര്‍ജിയെ തുടര്‍ന്ന് റോയല്‍ ബ്‌ളാക്ക്‌ബേണ്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുക ആയിരുന്നു.  രണ്ടു ദിവസം കഴിഞ്ഞ് മരിക്കുകയും ചെയ്തു.സംഭവത്തില്‍ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് ബ്‌ളാക്ക്‌ബേണിലെയും റോസന്‍ഡേലിലെയും രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ പോലീസ് ഹോട്ടല്‍ അടച്ചപ്പിച്ചിരിക്കുകയാണ്.  പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടിലും മരണകാരണം ഭക്ഷണം തന്നെയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ പൂര്‍ണ്ണവിവരം കിട്ടിയിട്ടില്ല.