Monday, March 27, 2017
Reg:No 91291/Kermal/2004/18734

വായുമലിനീകരണം മൂലം ഇന്ത്യയില്‍ മരണം 12 ലക്ഷത്തോളം

വായുമലിനീകരണം മൂലം  ഇന്ത്യയില്‍ മരണം   12 ലക്ഷത്തോളം

ന്യൂഡൽഹി :  ഇന്ത്യയിൽ വായുമലിനീകരണം നിമിത്തം വർഷം തോറും 12 ലക്ഷം പേർ മരിക്കുന്നതായി ഗ്രീൻ  പീസ് റിപ്പോർട്ട്. പുകയില ഉപയോഗത്തിലൂടെ മരിക്കുന്നവരുടെ എണ്ണത്തോളം ഈ സംഖ്യ വരുന്നുവെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ജിഡിപിയുടെ മൂന്നു ശതമാനം വായുമലിനീകരണത്തിലൂടെ നഷ്ടപ്പെടുന്നുവെന്നാണ് കണക്ക്.വായുനിലവാരം പരിശോധിച്ച 168 നഗരങ്ങളിൽ ഒരിടത്തും ലോകാരോഗ്യ സംഘടന കണക്കാക്കുന്ന വായുനിലവാരമില്ലെന്നും ഗ്രീൻ പീസ് പറയുന്നു.ജൈവ ഇന്ധനത്തിന്റെ ഉപയോഗമാണ് മലിനീകരണം രൂക്ഷമാക്കുന്നത്. ഡൽഹിയിലാണ് വായു മലിനീകരണം ഏറ്റവും കൂടുതലായുള്ളത്. മരണനിരക്കിന്റെ കാര്യത്തിൽ  ചൈനയ്ക്കും മുന്നിലെക്ക് ഇന്ത്യ പതിച്ചതായാണ് റിപ്പോർട്ട്.