Saturday, May 27, 2017
Reg:No 91291/Kermal/2004/18734

പഞ്ചാബ്​മുഖ്യമന്ത്രിയ്ക്ക് നേരെ ചെരിപ്പേറ്

പഞ്ചാബ്​മുഖ്യമന്ത്രിയ്ക്ക് നേരെ ചെരിപ്പേറ്

ചണ്ഡിഗഢ്​: പഞ്ചാബ്​മുഖ്യമന്ത്രി പ്രകാശ്​സിങ്​ ബാദലിന് നേരെ ചെരിപ്പേറ്​​​. ബാത്തിൻഡയിൽ നടന്ന ജനത ദർബാറിനിടെയാണ്​ അദ്ദേഹത്തിന്​ നേരെ ചെരിപ്പെറിഞ്ഞത്​​. ചെരിപ്പ്​ അദ്ദേഹത്തിെൻറ ദേഹത്ത്​ കൊള്ളുകയും കൈവശമുണ്ടായിരുന്ന ഗ്ലാസ്​പൊട്ടുകയും ചെയ്തു.
 
പഞ്ചാബിൽ ബുധനാഴ്ച അകാലിദൾ പ്രവർത്തകരും ആം ആദ്മി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. സംഭവത്തിൽ മൂന്ന്​ ആം ആദ്മി പ്രവർത്തകർക്ക്​ വെടിയേൽക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയാണ്​ മുഖ്യമന്ത്രിക്ക്​ നേരെ നടന്ന ചെരിപ്പേറെന്നാണ്​സൂചന.