Friday, July 21, 2017
Reg:No 91291/Kermal/2004/18734

വി.എസിനെതിരെ കടുത്ത നടപടി വേണമായിരുന്നുവെന്ന് ആവശ്യം

വി.എസിനെതിരെ കടുത്ത നടപടി  വേണമായിരുന്നുവെന്ന്   ആവശ്യം

തിരുവനന്തപുരം: മുതിർന്ന നേതാവ് വി.എസ്.അച്യുതാന്ദനെതിരെ കടുത്ത നടപടി വേണമായിരുന്നുവെന്ന് സി.പി.എം സംസ്ഥാന സമിതിയുടെ ആവശ്യം. പി.ജയരാജൻ, എം.വി.ജയരാജൻ , കോലിയക്കോട് കൃഷ്ണൻ നായർ  എന്നീ സംസ്ഥാന സമിതി അംഗങ്ങളാണ് ആവശ്യമുന്നയിച്ചത്. കേന്ദ്ര കമ്മറ്റിയെടുത്ത നടപടി അംഗീകരിക്കുന്നുവെങ്കിലും കടുത്ത നടപടിയാണ് വേണ്ടിയിരുന്നതെന്ന് ഇവർ അഭിപ്രായപ്പെട്ടു. അച്ചടക്കലംഘനത്തെ തുടർന്ന് കഴിഞ്ഞ ദിവസം വി.എസിനെ കേന്ദ്ര കമ്മറ്റി താക്കീത് ചെയ്തിരുന്നു. ആലുപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയതിനായിരുന്നു നടപടി. ഈ നടപടി പോര എന്നാണ് ഇപ്പോൾ  സംസ്ഥാന സമിതിയിൽ ചിലർ വിലയിരുത്തുന്നത്. ഇപ്പോൾ ഘടകമില്ലാതെ കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവായി തുടരുന്ന വി.എസിനെ സംസ്ഥാന സമിതിയിലും ക്ഷണിതാവായി മാത്രം ഉൾപ്പെടുത്താനും കേന്ദ്രകമ്മിറ്റിയിൽ ധാരണയായിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റിൽ അംഗത്വം വേണമെന്ന് വി.എസ് യെച്ചൂരിയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആ ആവശ്യം കേന്ദ്രകമ്മിറ്റി നിരാകരിക്കുകയാണുണ്ടായത്.