Saturday, June 24, 2017
Reg:No 91291/Kermal/2004/18734

ആസ്‌തമയ്ക്ക് ആശ്വാസമായി പാഷന്‍ ഫ്രൂട്ട്.

ആസ്‌തമയ്ക്ക് ആശ്വാസമായി പാഷന്‍ ഫ്രൂട്ട്.

ആസ്‌തമ മൂലം വലയുന്ന രോഗികള്‍ക്ക്‌ പുതിയൊരു രക്ഷകന്‍. പാഷന്‍ഫ്രൂട്ട്‌. ഈയിടെ നടന്ന ഒരു പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ആസ്‌തമാ രോഗികളിലുണ്ടാകുന്ന കഫകെട്ടിനും വലിവിനും ആശ്വാസം പകരാനും രക്‌തസമ്മര്‍ദം നിയന്ത്രിക്കാനും നമ്മുടെ നാട്ടില്‍ സുലഭമായ പാഷന്‍ഫ്രൂട്ടിനു കഴിയുമെന്ന് ജേണല്‍ ന്യൂട്രീഷന്‍ റിസര്‍ച്ച്‌ പ്രസിദ്ധപ്പെടുത്തിയ പഠന റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.പാഷന്‍ ഫ്രൂട്ടിന്‍റെ ഗുണഫലങ്ങളെക്കുറിച്ച് നടത്തിയ ഗവേഷണത്തിന്‍റെ ഭാഗമായി പഠന വിധേയരാക്കിയവരില്‍ അഞ്ചിലൊരാള്‍ മാത്രമാണ്‌ പാഷന്‍ഫ്രൂട്ടില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന ഔഷധഘടകം ഉപയോഗിച്ചിട്ടും വലിവിന്റെ അസ്വസ്‌ഥതകള്‍ പ്രകടിപ്പിച്ചത്‌.പിന്നീട്‌ നടത്തിയ പരീക്ഷണങ്ങളില്‍ രക്‌തസമ്മര്‍ദത്തെ കാര്യക്ഷമമായി നിയന്ത്രിക്കുന്നതിനും പാഷന്‍ഫ്രൂട്ടിന്‌ കഴിയുമെന്ന്‌ വ്യക്‌തമായി. സാധാരണമെങ്കിലും വ്യത്യസ്‌തരോഗങ്ങളായ ആസ്‌തമയ്‌ക്കും അമിതരക്‌തസമ്മര്‍ദത്തിനും ഫലപ്രദമായ പ്രതിവിധിയാണ്‌ പാഷന്‍ഫ്രൂട്ട്‌ ചികിത്സയെന്നു പഠനത്തിനു നേതൃത്വം നല്‍കിയ റൊണാള്‍ഡ്‌ വാട്ട്‌സണ്‍ അഭിപ്രായപ്പെട്ടു.പഴങ്ങളിലും പച്ചക്കറികളിലും പലഔഷധങ്ങള്‍ക്കുള്ള ഗുണഗണങ്ങള്‍ അടങ്ങിയിട്ടുണ്ട്‌. എന്നാല്‍ മരുന്നുകള്‍ക്കുള്ള ദോഷവശങ്ങള്‍ ഇവയില്‍ പലതിനുമില്ല- അദ്ദേഹം പറഞ്ഞു.