Saturday, May 27, 2017
Reg:No 91291/Kermal/2004/18734

രണ്ടുനില കെട്ടിടം തകര്‍ന്ന് അഞ്ചു മരണം

 രണ്ടുനില കെട്ടിടം തകര്‍ന്ന് അഞ്ചു മരണം

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ രണ്ടു നില കെട്ടിടം തകര്‍ന്ന് ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു. മൂന്നു കുട്ടികളും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ലോനി മേഖലയിലാണ് കെട്ടിടം തകര്‍ന്നുവീണത്. അപകടം നടക്കുമ്പോള്‍ കെട്ടിടത്തിനുള്ളില്‍ 12 പേര്‍ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം.  വന്‍ സ്‌ഫോടന ശബ്ദവും കെട്ടിടത്തില്‍ നിന്ന് കേട്ടതായി സമീപവാസികള്‍ പോലീസിനോട് പറഞ്ഞു. പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.