Wednesday, March 29, 2017
Reg:No 91291/Kermal/2004/18734

ഹിതപരിശോധനയില്‍ "നോ" എന്ന് വോട്ട് ചെയ്തവരുടെ കൂടെ ലൈംഗിക ബന്ധത്തിന് തയ്യാറെന്ന് നടി

ഹിതപരിശോധനയില്‍

ഭരണഘടനാ പരിഷ്‌കരണത്തിനായി ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സി നവംബര്‍ 23-ന് ഹിതപരിശോധന നടത്തിയിരുന്നു. എന്നാല്‍ അത് സര്‍ക്കാറിന്റെ വിശ്വാസവോട്ടായി മാറുകയും, ഹിതപരിശോധനയില്‍ പരാജയപ്പെട്ട റെന്‍സി രാജി വയ്ക്കുകയും ചെയ്തു. 
അന്ന് നടന്ന ഹിതപരിശോധനയെ എതിര്‍ത്ത് വോട്ടുചെയ്യുന്ന എല്ലാവര്‍ക്കും സമ്മാനം നല്‍കുമെന്നായിരുന്നു ഇറ്റാലിയന്‍ നടി പവോല സൗളിനോയുടെ വാഗ്ദാനം. എന്നാല്‍ തന്റെ രാജ്യത്തു നടന്ന ഹിതപരിശോധനയില്‍ "നോ" എന്ന് വോട്ട് ചെയ്തവരുടെ കൂടെ ലൈംഗിക ബന്ധത്തിന് തയ്യാറാണെന്നാണ് ഇപ്പോള്‍ നടി വെളിപ്പെടുത്തിയത്. ഹിതപരിശോധന കഴിഞ്ഞപ്പോള്‍ മുതല്‍ നടി വാക്കുപാലിക്കുമോ അതോ പബ്ലിസിറ്റിയ്ക്കുവേണ്ടി മാത്രമായിരുന്നോ എന്നായിരുന്നു എല്ലാവരുടെയും ചിന്ത. അപ്പോഴാണ്‌ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പവോല തന്റെ ടൂര്‍ തീയതികള്‍ പ്രഖ്യാപിച്ചത്.
താന്‍ വാക്കു പാലിക്കുന്ന പെണ്ണാണെന്ന് പറഞ്ഞ പവോല, അതിനുള്ള യാത്രയും തുടങ്ങി. പത്തുനഗരങ്ങളില്‍ താമസിച്ചാണ് അവര്‍ വാക്കുപാലിക്കുക. ഇന്‍സ്റ്റഗ്രാമില്‍ ശനിയാഴ്ച പുറത്തുവിട്ട തീയതികളനുസരിച്ച് ഏഴാം തീയതി റോമയില്‍ പവോലയുടെ വാക്കുപാലിക്കലിന് തുടക്കം കുറിക്കുകയും ചെയ്തു. ഫിറന്‍സെ, ബൊളോണ, വെറോണ, മിലാന്‍, ടോറിനോ, നാപ്പോളി, ബാരി, ലെച്ചെ, പാലര്‍മോ എന്നീ നഗരങ്ങളിലാണ് പവോല ഇനി ക്യാമ്പ് ചെയ്ത് വോട്ടര്‍മാരെ സ്വീകരിക്കുക. ഹിതപരിശോധനയില്‍ നോ എന്ന് വോട്ട് ചെയ്തവര്‍, ഫോം പൂരിപ്പിച്ച് ഓരോ കേന്ദ്രങ്ങളിലും എത്താനാണ് പവോല ആവശ്യപ്പെട്ടിട്ടുള്ളത്.
 താന്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളെ സൂചിപ്പിക്കുന്ന ഒരുപിടി ചിത്രങ്ങളും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ ഇട്ടിട്ടുണ്ട്. പുതുവര്‍ഷം ഏറ്റവും മികച്ച നിലയില്‍ തുടങ്ങാനായി എന്നാണ് ഇതുസംബന്ധിച്ച് പവോലയുടെ കമന്റ്.