Tuesday, May 30, 2017
Reg:No 91291/Kermal/2004/18734

നിര്യാതയായി

നിര്യാതയായി

ടൊറൊന്റോ: കേരളത്തിൽ കോട്ടയം ജില്ലയിലെ  ഉഴവൂർ ഇടവകയിൽ തെരുവകാട്ടിൽ (കുടിയിരുപ്പിൽ ) പരേതനായ ചാക്കോയുടെ ഭാര്യ ഏലി (95 ) നിര്യാതയായി.    ഉഴവൂർ
പുന്നിലത്തിൽ കുടുംബാംഗമാണ് പരേത.ശവസംസ്‌കാരം ജനുവരി 12 വ്യാഴാഴ്ച 3.30  മണിക്ക് സ്വവസതിയിലെ  ശുശ്രൂഷകൾക്ക് ശേഷം  ഉഴവൂർ സെന്റ്  സ്റ്റീഫൻസ് ക്നാനായ  കത്തോലിക്കാ പള്ളി സെമിത്തേരിയിൽനടക്കും. ശവസംസ്ക്കാര ശുശ്രൂഷകൾ തത്സമയം കാണുവാൻ www.knanayapathram.com - ൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.  ടൊറൊന്റോയിലെ സ്ഥിരതാമസക്കാരായ  മാത്യുവിന്റേയും ആലീസിന്റേയും അമ്മയും ജോമോൻ,ജെയ്‌സൺ , ജാസ്മിൻ എന്നിവരുടെ വല്യമ്മയുമാണ് പരേത. 
ജോൺ - പെണ്നമ്മ  ( ഉഴവൂർ ), ജോർജ് -മേരി (ഉഴവൂർ) എന്നിവരാണ് മറ്റു മക്കൾ.മറ്റ്  കൊച്ചുമക്കളായ ജോളി, ബിന്ദു, ജിമ്മി, ജിംസി  എന്നിവരുൾപ്പെടെ നാലാം തലമുറയിൽ  13 കുഞ്ഞുങ്ങളെ കാണാൻ ഭാഗ്യം ലഭിച്ച പരേതയുടെ നിര്യാണത്തിൽ കാനഡയിലുള്ള ബന്ധു-മിത്രാദികൾ അനുശോചിച്ചു.