Sunday, January 22, 2017
Reg:No 91291/Kermal/2004/18734

ട്രംപ് മരുമകനെ ഉപദേശകനാക്കുന്നു

ട്രംപ് മരുമകനെ  ഉപദേശകനാക്കുന്നു

വാഷിങ്ടൺ: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് തന്റെ മരുമകനെ  ഉപദേശകനാക്കുന്നു. മകള്‍ ഇവാങ്കയുടെ ഭര്‍ത്താവ് ജാരേദ് കുഷ്നറെ വൈറ്റ്​ ഹൗസിലെ മുഖ്യ ഉപദേശകനായി നിയമിക്കുമെന്ന് റിപ്പോര്‍ട്ട്. 
 
35 കാരനായ ജാരേദ് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ബിസിനസുകാരനാണ്​. തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെ പ്രചരണത്തിന്റെ പ്രധാന ചുമതല വഹിച്ചവരിൽ പ്രധാനിയാണ് ജാരേദ്​.
 
മരുമകൻ തന്റെ വിലമതിക്കാനാവാത്ത സ്വത്താണെന്നും​ ഇങ്ങനെയൊരു സ്ഥാനം ​ നൽകുന്നതിൽ താൻ അഭിമാനിക്കുന്നുവെന്നും ട്രംപ്​അഭിപ്രായപ്പെട്ടു‍. അതേസമയം ഈ തീരുമാനത്തിനെതിരെ ഡെമോക്രാറ്റിക്​അംഗങ്ങൾ വിമർശനവുമായി രംഗത്തുവന്നു.