Saturday, November 25, 2017
Reg:No 91291/Kermal/2004/18734

വൈക്കം വിജയലക്ഷ്മിയുടെ കണ്ണുകൾക്ക് ഉടൻ കാഴ്ച ലഭിക്കും

വൈക്കം വിജയലക്ഷ്മിയുടെ കണ്ണുകൾക്ക് ഉടൻ കാഴ്ച ലഭിക്കും

വൈക്കം വിജയലക്ഷ്മി കണ്ണിനു കാഴ്ച കിട്ടുവാൻ നടത്തുന്ന ചികിത്സകൾ ഫലം കണ്ടുതുടങ്ങിയിരിക്കുന്നു. വെളിച്ചമെന്തെന്ന് വിജയലക്ഷ്മി അറിഞ്ഞു തുടങ്ങിയിരിക്കുന്നുവെന്നാണ് വിജയലക്ഷ്മിയുടെ അമ്മ പറഞ്ഞിരിക്കുന്നത്.വെളിച്ചം കൂടുതൽ കണ്ടുതുടങ്ങിയിരിക്കുന്നു’- വിജയലക്ഷ്മി പറഞ്ഞു. ‘നിഴലു പോലെ എന്തോ കാണുന്നുണ്ട്. വ്യക്തമല്ല അതെന്താണെന്ന്.’ വിജയലക്ഷ്മി ജീവിതത്തിലെ ഏറ്റവും വലിയ മാറ്റത്തെപ്പറ്റി വലിയ ആകാംക്ഷകളില്ലാതെ പറയുന്നു. ‘എന്റെ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കുമെന്ന് പ്രവചിച്ച പെരിങ്ങോട് ശങ്കരനാരായണൻ തിരുമേനിയിലൂടെയാണ് ഈ ചികിത്സയിലേക്കുമെത്തിയത്. സിനിമയിൽ പാടുമെന്നും ദേശീയ അവാർഡ് കിട്ടുമെന്നും 35-ആം വയസ്സിൽ മാംഗല്യമുണ്ടാകുമെന്നും വടക്കു നിന്നൊരാളായിരിക്കും വരൻ എന്നുമൊക്കെ അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹം തന്നെയാണ് മാട്രിമോണിയലിൽ എന്റെ പരസ്യം കൊടുത്തത്. എല്ലാം അതുപോലെ തന്നെ സംഭവിച്ചു.വിജയലക്ഷ്മിപറയുന്നു .