Monday, March 27, 2017
Reg:No 91291/Kermal/2004/18734

നിലമ്പൂര്‍ വനത്തില്‍ മാവോവാദികള്‍ ക്ലാസെടുക്കുന്ന ദൃശ്യം പുറത്ത്

നിലമ്പൂര്‍ വനത്തില്‍ മാവോവാദികള്‍ ക്ലാസെടുക്കുന്ന ദൃശ്യം പുറത്ത്

മലപ്പുറം: നിലമ്പൂര്‍ വനത്തില്‍ മാവോവാദികള്‍ ക്ളാസെടുക്കുന്ന ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. മാവോവാദി നേതാക്കളായ വിക്രം ഗൗഡ, പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട സി.പി.ഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം കുപ്പു ദേവരാജ് എന്നിവര്‍ ക്ളാസെടുക്കുന്നതിന്‍െറ ഏതാനും മിനിറ്റ് ദൈര്‍ഘ്യമുള്ള രണ്ട് ദൃശ്യങ്ങളാണ് പൊലീസ് ചാനലുകളിലൂടെ പുറത്തുവിട്ടത്. വെടിവെപ്പ് നടന്ന സ്ഥലത്തുനിന്ന് പൊലീസ് ശേഖരിച്ച പെന്‍ഡ്രൈവില്‍ നിന്നോ മറ്റോ ആകാം ദൃശ്യങ്ങള്‍ ലഭിച്ചതെന്നാണ് കരുതുന്നത്.കുപ്പു ദേവരാജിന്‍െറ പ്രസംഗവും ദൃശ്യങ്ങളിലുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കാന്‍ പദ്ധതിയിട്ടിരുന്നതായി തെളിവ് ലഭിച്ചതായാണ് പൊലീസ് പറയുന്നത്. ആയുധമേന്തിയ മാവോവാദികള്‍ മുദ്രാവാക്യം മുഴക്കുന്ന ദൃശ്യങ്ങളും ഇതിലുള്ളതായി അറിയുന്നു.