Sunday, June 25, 2017
Reg:No 91291/Kermal/2004/18734

ചക്കുളത്തുകാവില്‍ പൊങ്കാല ഇന്ന്

ചക്കുളത്തുകാവില്‍ പൊങ്കാല ഇന്ന്

ആലപ്പുഴ: പ്രസിദ്ധമായ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഇന്ന്. വ്രതശുദ്ധരായ ലക്ഷക്കണക്കിന് ഭക്തര്‍ ഇന്ന് കാര്‍ത്തിക പൊങ്കാല അര്‍പ്പിച്ച് ഭഗവതീകടാക്ഷം നേടാനെത്തും. ഇന്നലെ തന്നെ ക്ഷേത്ര പരിസരത്തും സമീപ്രദേശങ്ങളിലും സ്ത്രീകളുടെ വന്‍തിരക്കാണ്. ക്ഷേത്രപരിസരങ്ങള്‍ കുടാതെ 70 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ദേവിക്ക് പൊങ്കാലയര്‍പ്പിക്കുക.
 
കേരളത്തിനകത്തും പുറത്തുനിന്നുമായി ലക്ഷക്കണക്കിന് ഭക്തരാണ് പൊങ്കാലയിടാനെത്തുക. അതിവിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് പൊങ്കാലയ്‌ക്കെത്തുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുളളത്. അമ്മയുടെ അനുഗ്രഹം തേടി ധന്യരാകാന്‍ തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്രാ തുടങ്ങിയ മറുനാടുകളില്‍ നിന്നും ഒട്ടനവധി ഭക്തരെത്തിയിട്ടുണ്ട്.