Thursday, August 17, 2017
Reg:No 91291/Kermal/2004/18734

ക്രിസ്മസ് മെട്രോ ഫെയര്‍ സംസ്ഥാനതല ഉദ്ഘാടനം

ക്രിസ്മസ് മെട്രോ ഫെയര്‍ സംസ്ഥാനതല ഉദ്ഘാടനം

സപ്ലൈകോയുടെ ക്രിസ്തുമസ് മെട്രോ ഫെയര്‍ സംസ്ഥാനതല ഉദ്ഘാടനവും 2016ലെ ശബരി-മാവേലി ഓണം ബമ്പര്‍സമ്മാന വിതരണവും ഡിസംബര്‍ 13 വൈകിട്ട് ആറിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി. തിലോത്തമന്‍ അധ്യക്ഷത വഹിക്കും. മാവേലി ഉത്പന്നങ്ങളുടെ ആദ്യ വില്‍പന സഹകരണ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ശബരി ഉത്പന്നങ്ങളുടെ ആദ്യവില്‍പന കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറും നിര്‍വഹിക്കും. മേയര്‍ വി.കെ. പ്രശാന്ത് വിശിഷ്ടാതിഥിയായിരിക്കും. എംപിമാര്‍, എംഎല്‍എമാര്‍ മറ്റു ജനപ്രതിനിധികള്‍, സപ്ലൈകോ എം.ഡി. എ.പി.എം മുഹമ്മദ് ഹനീഷ്, എന്നിവര്‍ സംബന്ധിക്കും. ഡിസംബര്‍ 14 മുതല്‍ സപ്ലൈകോയുടെ ക്രിസ്മസ് ഫെയറുകള്‍/മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെയുളള എല്ലാ വില്‍പ്പന ശാലകളും രാവിലെ 9.30 മുതല്‍ വൈകിട്ട് ഏഴ് വരെ പ്രവര്‍ത്തിക്കും. സപ്ലൈകോ വിപണന കേന്ദ്രങ്ങളില്‍ നിന്നും വാങ്ങുന്ന ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്ക് അഞ്ച് മുതല്‍ 30 ശതമാനം വരെ കിഴിവും ലഭിക്കും. ക്രിസ്മസ് കേക്ക്, ബേക്കറി വിഭവങ്ങള്‍ എന്നിവ മിതമായ വിലയില്‍ സപ്ലൈകോ ഫെയറുകളില്‍ക്കൂടി ലഭിക്കുമെന്നും സപ്ലൈകോ അറിയിച്ചു.