Tuesday, September 26, 2017
Reg:No 91291/Kermal/2004/18734

കുപ്പുദേവരാജന്റെ മൃതദേഹം മുതലക്കുളത്ത് പൊതു ദര്‍ശനത്തിന് അനുവദിക്കില്ലെന്ന് പൊലിസ്

കുപ്പുദേവരാജന്റെ മൃതദേഹം മുതലക്കുളത്ത് പൊതു ദര്‍ശനത്തിന് അനുവദിക്കില്ലെന്ന് പൊലിസ്

മലപ്പുറം: നിലമ്പൂരില്‍ പൊലിസ് വെടിവയ്പ്പില്‍ മരണപ്പെട്ട മാവോയിസ്റ്റ് നേതാവ്‌ കുപ്പുദേവരാജിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റു വാങ്ങും. മൃതദേഹം വര്‍ഗീസ് സ്മാരക ബുക്സ്റ്റാളില്‍ പൊതു ദര്‍ശനത്തിന് വയ്ക്കുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു. മുന്‍പ് കോഴിക്കോട് മുതലക്കുളത്ത് പൊതുദര്‍ശനത്തിന് വയ്ക്കാനായിരുന്നു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നത്. എന്നാൽ സുരക്ഷാ കാരണങ്ങളാല്‍  ഇവിടെ പൊതുദര്‍ശനത്തിന് അനുവദിക്കില്ലെന്ന് കുപ്പുദേവരാജിന്റെ ബന്ധുക്കളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും പൊലിസ് അറിയിച്ചു.