Saturday, May 27, 2017
Reg:No 91291/Kermal/2004/18734

ഫൈസൽ വധക്കേസ് പ്രതി ജയപ്രകാശിന്‍റെ വാഹനം കത്തിയനിലയിൽ

ഫൈസൽ വധക്കേസ് പ്രതി ജയപ്രകാശിന്‍റെ വാഹനം കത്തിയനിലയിൽ

തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസൽ വധക്കേസ് പ്രതി പരപ്പനങ്ങാടി സ്വദേശി ജയപ്രകാശിന്‍റെ വാഹനം കത്തിയനിലയിൽ കണ്ടെത്തി. ജയപ്രകാശിന്‍റെ ഉടമസ്ഥതയിൽ ചെത്തിപീടികയിലുള്ള വീ ഫോർ യു എന്ന ഡ്രൈവിങ് സ്കൂളിലെ മാരുതി കാറാണ് കത്തി നശിച്ചത്. ബുധനാഴ്ച രാത്രിയിലാണ് സംഭവമെന്ന് പരപ്പനങ്ങാടി പൊലീസ് അറിയിച്ചു. വിശ്വഹിന്ദു പരിഷത്ത് നേതാവായ ജയപ്രകാശ് ഇപ്പോൾ ഫൈസൽ വധക്കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലാണ്.