Tuesday, May 30, 2017
Reg:No 91291/Kermal/2004/18734

പോത്തേരി കുഞ്ഞമ്പു വക്കീലിന്‍െറ വീട് പൊളിച്ചു നീക്കി

പോത്തേരി കുഞ്ഞമ്പു വക്കീലിന്‍െറ വീട് പൊളിച്ചു നീക്കി

കണ്ണൂര്‍: ആദ്യ ദലിത് നോവലെഴുതിയ പോത്തേരി കുഞ്ഞമ്പുവക്കീലിന്‍െറ സ്മാരകമാകേണ്ടിയിരുന്ന വീട് പൊളിച്ചു നീക്കി. മേലെ ചൊവ്വയിലെ പോത്തേരി വലിയ വീടാണ് പൊളിച്ചത്. സ്മാരകമാക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നെങ്കിലും ബന്ധുക്കളോ അധികൃതരോ ഇതിന് തുനിഞ്ഞില്ല. ചിറക്കല്‍, അറക്കല്‍ രാജകുടുംബാംഗങ്ങളുടെ നിയമോപദേശകനായിരുന്നു. രാമായണ സാരശോധന, രാമകൃഷ്ണ സംവാദം, മൈത്രി, എന്നീ കൃതികളും രചിച്ചിട്ടുണ്ട്. ദലിത് സമരങ്ങളുടെ അമരക്കാരനെന്ന നിലയില്‍ സ്മാരകമായി വീടും സ്ഥലവും സംരക്ഷിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. 1857ല്‍ ജനിച്ച പോത്തേരി മെട്രിക്കുലേഷനു ശേഷം മലപ്പുറത്ത് പോസ്റ്റ് മാസ്റ്ററായും തളിപ്പറമ്പില്‍ ഗുമസ്തനായും പ്രവര്‍ത്തിച്ചു. പിന്നീട് നിയമപരീക്ഷ പാസായി വക്കീലായി പ്രാക്ടീസ് ആരംഭിച്ചു. നിയമത്തില്‍ ആഴത്തിലുള്ള അറിവും പ്രായോഗിക ജ്ഞാനവും അദ്ദേഹത്തെ മുന്‍നിരക്കാരനാക്കി.